ആസിഡ് ആക്രമത്തിനിരയാകുകയും റോംഗ് കോളിലൂടെ യുവാവുമായി പ്രണയത്തിലായ ശേഷം വിവാഹം കഴിക്കുകയും ചെയ്ത യുവതിക്ക് ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ കിടുക്കൻ സമ്മാനം
May 25, 2017, 13:56 IST
മുംബൈ: (www.kvartha.com 25.05.2017) ആസിഡ് ആക്രമത്തിനിരയാകുകയും ഒരു റോംഗ് കോളിലൂടെ യുവാവുമായി അടുക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത മുംബൈ താനെ സ്വദേശി ലളിതബെന്‍ ബാന്‍സി (26) ന് ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വക ഫ്ലാറ്റ് സമ്മാനം. യുവതിയുടെ ചികിത്സ ഏറ്റെടുത്തതിന് പുറമെയാണ് ഫ്ലാറ്റ് താരം വാഗ്‌ദാനം ചെയ്തത്.
ലളിത മനസ്സുറപ്പുള്ള പെണ്ണാണെന്നും ഇരുവർക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്നും വിവേക് പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തിലെ സി സി ടി വി ഓപ്പറേറ്ററും പെട്രോള്‍ പമ്പ് ഉടമയുമായ രവി ശങ്കറിനെ (27) മിസ്ഡ് കോളിലൂടെയാണ് ലളിത പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ചൊവ്വാഴ്ച താനേ കോടതിയില്‍ വെച്ച് നടന്നു.
2012 ലാണ് ഒരു ബന്ധുവിനാല്‍ ലളിത ആസിഡ് അക്രമത്തിന് ഇരയായത്. തുടര്‍ന്ന് 17 ഓളം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നെങ്കിലും ലളിതക്ക് പഴയ മുഖം തിരിച്ചു കിട്ടിയിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ലളിത മനസ്സുറപ്പുള്ള പെണ്ണാണെന്നും ഇരുവർക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്നും വിവേക് പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തിലെ സി സി ടി വി ഓപ്പറേറ്ററും പെട്രോള്‍ പമ്പ് ഉടമയുമായ രവി ശങ്കറിനെ (27) മിസ്ഡ് കോളിലൂടെയാണ് ലളിത പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ചൊവ്വാഴ്ച താനേ കോടതിയില്‍ വെച്ച് നടന്നു.
2012 ലാണ് ഒരു ബന്ധുവിനാല്‍ ലളിത ആസിഡ് അക്രമത്തിന് ഇരയായത്. തുടര്‍ന്ന് 17 ഓളം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നെങ്കിലും ലളിതക്ക് പഴയ മുഖം തിരിച്ചു കിട്ടിയിരുന്നില്ല.
Summary: Actor Vivek Oberoi has gifted her an apartment in Thane. Designer duo Abu Jani and Sandeep Khosla prepared Lalita’s attire and presented her a wedding necklace. “I wish they stay happy together. He (Rahul) loves her truly.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.