സെറ്റ് സാരിയില്‍ അതിസുന്ദരിയായി നയന്‍താര

 


കൊച്ചി: (www.kvartha.com 16.04.2021) സെറ്റ് സാരിയില്‍ അതിസുന്ദരിയായി നയന്‍താര. വിഷുദിനത്തിലെ ചിത്രങ്ങളാണ് നയന്‍താര ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തലയില്‍ മുല്ലപ്പൂവും ചൂടി സെറ്റ് സാരിയുടുത്തുളള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നത്തേയും പോലെ ഇത്തവണയും സിംപിള്‍ മേകപ്പായിരുന്നു. കൊച്ചിയിലെ തന്റെ ഫ് ളാറ്റിലായിരുന്നു നയന്‍താരയുടെ വിഷു ആഘോഷം. സെറ്റ് സാരിയില്‍ അതിസുന്ദരിയായി നയന്‍താര
പതിവില്‍നിന്നും വിപരീതമായി ഇത്തവണ തനിച്ചുളള ചിത്രങ്ങളാണ് നയന്‍താര പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ സാധാരണ കാമുകന്‍ വിഘ്‌നേഷ് ശിവനൊപ്പമുളള ചിത്രങ്ങളാണ് നയന്‍താര പോസ്റ്റ് ചെയ്യാറുളളത്. എന്നാല്‍ വിഘ്‌നേഷും നയന്‍സിനൊപ്പം കൊച്ചിയിലെത്തിയിട്ടുളളതായും ചില റിപോര്‍ടുകളുണ്ട്.

സിനിമാ ലോകം ഏറെ നാളായി കാത്തിരിക്കുകയാണ് വിഘ്‌നേഷും നയന്‍താരയും തമ്മിലുളള വിവാഹത്തിനായി. നയന്‍താരയോ വിഘ്‌നേഷോ അവരുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പരസ്യമായി സംസാരിക്കാറില്ല. എന്നാല്‍ ഈയടുത്ത ദിവസം ഒരു തമിഴ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വിഘ്‌നേഷ് ശിവന്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

'ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്.

മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം,' ബിഹൈന്‍ വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

Keywords:  Vishu celebration: Nayanthara looks ethereal in Kerala saree, Kochi, News, Cinema, Actress, Nayan Thara, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia