House Attacked | നടന്‍ വിശാലിന്റെ ചെന്നൈ അണ്ണാനഗറിലുള്ള വീടിനുനേരെ അജ്ഞാതരുടെ ആക്രമണം
Sep 29, 2022, 11:56 IST
ചെന്നൈ: (www.kvartha.com) നടന്‍ വിശാലിന്റെ ചെന്നൈ അണ്ണാനഗറിലുള്ള വീടിനുനേരെ അജ്ഞാതരുടെ ആക്രമണം. തിങ്കളാഴ്ച രാത്രി ഒരുസംഘം ആളുകള്‍ വിശാലിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ബാല്‍കണിയിലെ ഗ്ലാസുകള്‍ തകരുകയും വീടിന് മറ്റ് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മാനേജര്‍ മുഖേന താരം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിശാലിനൊപ്പം അദ്ദേഹത്തിന്റെ മാതാപിതാക്കളും ഇവിടെ താമസിക്കുന്നുണ്ട്. ചുവന്ന കാറിലെത്തിയ ഒരു സംഘമാളുകളാണ് ആക്രമണം നടത്തിയതെന്നാണ് താരം നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വിശാല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ജെനറല്‍ സെക്രടറി കൂടിയാണ് വിശാല്‍. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ കംപനിയായ ലൈക പ്രൊഡക്ഷന്‍സും വിശാലുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്.
എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ലാത്തിയാണ് വിശാലിന്റേതായി പ്രദര്‍ശനത്തിന് തയാറെടുക്കുന്ന ചിത്രം. ആഗസ്റ്റില്‍ റിലീസാകേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ആധിക് രവിചന്ദര്‍ സംവിധാനം ചെയ്യുന്ന മാര്‍ക് ആന്റണിയാണ് ചിത്രീകരണത്തിലുള്ള അടുത്ത സിനിമ. ഷൂടിങ്ങിനിടെ പരുക്കേറ്റ വിശാല്‍ വിശ്രമത്തിലായതിനാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.
Keywords: Vishal's residence gets attacked by unidentified people; the actor reaches out to the police, Chennai, News, Cinema, Attack, Complaint, Cine Actor, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.