കൊവിഡ് 19: ഏകാന്തവാസം തെരഞ്ഞെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ഭാര്യയും
Mar 20, 2020, 15:33 IST
ന്യൂഡെല്‍ഹി: (www.kvartha.com 20.03.2020) കൊവിഡ് 19 ആശങ്കകള്‍ക്കിടെ ഏകാന്തവാസം തെരഞ്ഞെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് തങ്ങള്‍ ഏകാന്തവാസത്തിലാണെന്ന കാര്യം ഇരുവരും ആരാധകരെ അറിയിച്ചത്.
പ്രതിസന്ധിഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നതെന്നും അതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും വീട്ടില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചുവെന്നും ഞങ്ങളുടെ സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും അതാണ് നല്ലതെന്നും കോഹ് ലി പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നതെന്നും അതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും വീട്ടില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചുവെന്നും ഞങ്ങളുടെ സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും അതാണ് നല്ലതെന്നും കോഹ് ലി പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഏക പോംവഴി ഇതിനെതിരെ ഒരുമിച്ച് പൊരുതുക എന്നത് മാത്രമാണെന്ന് അനുഷ്‌ക വ്യക്തമാക്കി. അതുകൊണ്ട് വീട്ടില്‍ തന്നെ തുടരാന്‍ നിങ്ങളും ശ്രമിക്കണമെന്ന് അനുഷ്‌ക ആവശ്യപ്പെട്ടു.
Keywords: COVID-19: Virat Kohli, Anushka Sharma bat for self isolation,New Delhi, News, Virat Kohli, Twitter, Message, Health, Health & Fitness, Protection, National, Cinema, Actress.The need of the hour is to absolutely respect and follow the government's directive. Stay home. Stay safe. Stay healthy. 🙏🏻 https://t.co/p1NDo0E9YL— Virat Kohli (@imVkohli) March 20, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.