നിങ്ങള്‍ക്കും വൈറലാകണോ? തീരുമാനം നിങ്ങളുടേതാണ്; സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ അയച്ചുകൊടുക്കുന്നവരോടും സ്മാര്‍ട്‌ഫോണില്‍ സൂക്ഷിക്കുന്നവരോടും പൃഥ്വിരാജിന് പറയാനുള്ളത്; കേരള പോലീസിന്റെ ഷോര്‍ട്ട് ഫിലിം കാണാം

 


കൊച്ചി: (www.kvartha.com 07.10.2018) നിങ്ങള്‍ക്കും വൈറലാകണോ? തീരുമാനം നിങ്ങളുടേതാണ്. സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വിശ്വസ്ത കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കുന്നവരോടും സ്മാര്‍ട്‌ഫോണില്‍ സൂക്ഷിക്കുന്നവരോടും നടന്‍ പൃഥ്വിരാജിന് ചിലത് പറയാനുണ്ട്. കേരള പോലീസിന്റെ ബോധവല്‍ക്കരണ ഷോര്‍ട്ട്ഫിലിമിലൂടെയാണ് താരം മുന്നറിയിപ്പ് നല്‍കുന്നത്.

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം നാമറിയാതെ നമ്മെ അപകടത്തിലാക്കും എന്ന സന്ദേശവുമായി കേരള പോലീസിന്റെ 'വൈറല്‍' ഷോര്‍ട്ട്ഫിലിം യൂട്യൂബില്‍ തരംഗമാകുകയാണ്. മറ്റാരും കാണാതെ നമ്മുടെ സ്വന്തപ്പെട്ടവര്‍ക്ക് മാത്രം അയച്ചുകൊടുക്കുന്ന സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കാണാന്‍ നിരവധി കഴുകക്കണ്ണുകള്‍ കാത്തിരിക്കുന്നുണ്ടെന്ന സന്ദേശം നല്‍കിക്കൊണ്ടാണ് സംസ്ഥാന പോലീസ് സേന പുതിയ ഷോര്‍ട്ട്ഫിലിമുമായി രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങള്‍ക്കും വൈറലാകണോ? തീരുമാനം നിങ്ങളുടേതാണ്; സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ അയച്ചുകൊടുക്കുന്നവരോടും സ്മാര്‍ട്‌ഫോണില്‍ സൂക്ഷിക്കുന്നവരോടും പൃഥ്വിരാജിന് പറയാനുള്ളത്; കേരള പോലീസിന്റെ ഷോര്‍ട്ട് ഫിലിം കാണാം

ഷോര്‍ട്ട്ഫിലിമിന്റെ അവസാനത്തിലാണ് നടന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയുടെ പരിധിയില്ലാത്ത ഉപയോഗം നമ്മെ കൊണ്ടെത്തിക്കുന്ന ചതിക്കുഴികളെ കുറിച്ച് ഓര്‍മപ്പെടുത്തുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ഒക്ടോബര്‍ നാലിനാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്. ഒക്ടോബര്‍ അഞ്ചിന് ഫെയ്‌സ്ബുക്കിലൂടെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

തിരുവനന്തപുരം റെയ്ഞ്ച് ഐജി മനോജ് എബ്രഹാം ഐപിഎസിന്റെ തലയിലുദിച്ച ആശയം കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലിലെ അരുണ്‍ ബി ടിയുടെ സംവിധാനത്തില്‍ ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു. അരുണ്‍ തന്നെയാണ് സ്‌ക്രിപ്റ്റും തയ്യാറാക്കിയിരിക്കുന്നത്. ശ്രദ്ധ ബാബു കേന്ദ്രകഥാപാത്രമായ ചിത്രം കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലാണ് പൊതുജനങ്ങളിലെത്തിക്കുന്നത്.



Click Here for Video

Keywords:  Kerala, Video, News, Short Film, Police, Social Network, Kochi, Prithvi Raj, Entertainment, Actress, Actor, Cinema, VIRAL- Awareness Short film by Kerala Police Social media cell 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia