മലയാള സിനിമയിലെ നടിമാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആയോധന കലകള്‍ അറിയുന്ന കരിംപൂച്ചകള്‍ എത്തുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 28.11.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മലയാള നടിമാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആയോധന കലകള്‍ അറിയുന്ന ബ്ലാക്ക് ക്യാറ്റുകള്‍ എത്തുന്നു. മാക്ട ഫെഡറേഷന്‍ ഫൈറ്റേഴ്‌സ് യൂണിയന്‍ ആണ് സുരക്ഷയ്ക്കായി ബ്ലാക്ക് ക്യാറ്റുകളെ നിയമിക്കാന്‍ തീരുമാനിച്ചത്.

വിഐപികള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതുപോലെയുള്ള കരിംപൂച്ചകളെ നടിമാര്‍ക്കും ഏര്‍പ്പെടുത്താനാണ് തീരുമാനം. എന്നാല്‍ പെണ്‍ കരിംപൂച്ചകളെയാണ് സുരക്ഷയ്ക്ക് ഒരുക്കുന്നതെന്ന പ്രത്യേകതയുണ്ട്. വീട്ടില്‍ നിന്നും ഷൂട്ടിങ് സെറ്റിലേയ്ക്കും തിരിച്ചും എപ്പോഴും ഇവര്‍ ഒപ്പമുണ്ടാകും. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇത്തരത്തിലുള്ളൊരു ദൗത്യത്തിലേക്ക് നയിച്ചതെന്ന് മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര അറിയിച്ചു.

 മലയാള സിനിമയിലെ നടിമാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആയോധന കലകള്‍ അറിയുന്ന കരിംപൂച്ചകള്‍ എത്തുന്നു

ഇതിനായി ആയോധന കലകള്‍ അറിയുന്ന നൂറുപേരെ വാര്‍ത്തെടുത്തു കഴിഞ്ഞു. സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ബോഡിഗാര്‍ഡുകളെ നല്‍കും. കളരി, ജൂഡോ, കരാട്ടെ തുടങ്ങിയ ആയോധന കലകള്‍ക്കൊപ്പം ഡ്രൈവിങ്ങും കൂടി വശമുള്ള സ്ത്രീകളെയാവും ഇതിനായി തെരഞ്ഞെടുക്കുന്നത്. നായികമാര്‍ ഹോട്ടല്‍ മുറിയില്‍ തങ്ങേണ്ടി വരുമ്പോള്‍ മുറിക്കു പുറത്ത് കാവലായി ഇവരുണ്ടാകും.

മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബോര്‍ഡിഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നത്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റെങ്കിലും കിട്ടിയ സ്ത്രീകള്‍ക്കു മാത്രമേ ഇതില്‍ അംഗങ്ങളാകാന്‍ സാധിക്കൂ. അതും ഫൈറ്റേഴ്‌സ് യൂണിയന്‍ ഒരുക്കുന്ന ആറു മാസത്തെ പരിശീലനത്തിനു ശേഷം മാത്രം. ഫൈറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. ശങ്കറും വനിതാ ഫൈറ്റ് മാസ്റ്റര്‍ അച്ചു എന്നു വിളിക്കുന്ന ആശ ഡേവിഡുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 18 മുതല്‍ 40 വരെ പ്രായമുള്ള സ്ത്രീകളെയാണ് തെരഞ്ഞെടുക്കുക. ഇവര്‍ക്ക് പ്രത്യേകമായ യൂണിഫോമും ഫൈറ്റേഴ്‌സ് അസോസിയേഷന്‍ ഒരുക്കിയിട്ടുണ്ട്.

Also Read:
പോലീസ് കസ്റ്റഡിയിലെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട സംഭവം; സി സി ടി വിയില്‍ കുടുങ്ങിയ സംഘത്തിനെതിരെ അന്വേഷണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  VIP protection for Malayalam actresses, Kochi, News, Protection, Actress, Women, Hotel, Cinema, Entertainment, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia