വിനു കോളിച്ചാലിന്റെ മൂന്നാമത്തെ സിനിമ 'ദി ലാസ്റ്റ് ' തുലാം 10ന് പ്രേക്ഷകരിലേക്ക്
Oct 4, 2021, 18:22 IST
കാസര്‍കോട്: (www.kvartha.com 04.10.2021) മൂവായിരം വര്‍ഷത്തെ കാഞ്ഞിരങ്ങാടിന്റെ ചികഞ്ഞു നോട്ടവുമായി വിനു കോളിച്ചാലിന്റെ മൂന്നാമത്തെ സിനിമ 'ദി ലാസ്റ്റ് ' ടീസെര്‍ പുറത്തിറങ്ങി. വ്യത്യസ്തമായ ഭാഷാ ശൈലിയില്‍ ശ്രദ്ധ പിടിച്ചു പറ്റുകയാണ് ടീസെര്‍. അഞ്ചുവര്‍ഷത്തിനുള്ളില്‍ 13 സിനിമ സീരീസിലൂടെയാണ് കഥകള്‍. തുലാം 10നാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ കാഞ്ഞിരങ്ങാടിന്റെ ചരിത്രങ്ങളെ കുറിച്ച് ഒരു എത്തിനോട്ടമാണ് ദി ലാസ്റ്റ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം കഴിഞ്ഞു. ബാക്കി ഭാഗം കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്നു. സിനിമയുടെ നിര്‍മാണം കാഡ്-കഫെ (KAD-CAFE)ആണ്.
വിനു കോളിച്ചാലിന്റെ ആദ്യ സിനിമയായ 'ബിലാത്തികുഴല്‍ ', ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.