'ഒണക്കമുന്തിരി പറക്ക പറക്ക..'; ഹൃദയം നിറയെ പ്രണയവുമായി വീണ്ടും വിനീത് ശ്രീനിവാസന്‍; ഹൃദയത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി
Dec 14, 2021, 11:49 IST
കൊച്ചി: (www.kvartha.com 14.12.2021) വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് നായികമാര്‍. കല്യാണി പ്രിയദര്‍ശനും പ്രണവും ഒത്തുള്ള ഗാനമാണ് പുറത്തിറക്കിയത്. മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടത്.
'ഉണക്ക മുന്തിരി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ കൂടിയായ വിനീത് ശ്രീനിവാസനാണ്. വിനീതിന്റെ ഭാര്യയും ഗായികയുമായ ദിവ്യയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹിശാം അബ്ദുള്‍ വഹാബാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
തലശ്ശേരി സ്റ്റൈലിലുള്ള വിനീതിന്റെ വരികള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നിത്. നേരത്തെ പുറത്തിറങ്ങിയ 'ദര്‍ശനാ' എന്ന് തുടങ്ങുന്ന ഗാനവും ഇതിന് പിന്നാലെയിറങ്ങിയ 'അരികെ' എന്ന രണ്ടാമത്തെ ഗാനവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഹൃദയം. പാട്ടുകളുടെ എണ്ണത്തില്‍ റെകോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്.
Keywords: News, Kerala, State, Kochi, Entertainment, Video, Social Media, YouTube, Cinema, Business, Finance, Vineeth Sreenvasan's 'Hridayam' upcoming movie new song released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.