വിജയ് സേതുപതിയും മാധവനും ഒന്നിക്കുന്ന 'വിക്രം വേദയുടെ' ടീസര്‍ പുറത്തിറങ്ങി
Feb 23, 2017, 12:30 IST
ചെന്നൈ: (www.kvartha.com 23.02.2017) തമിഴ് സിനിമയിലെ ഏറ്റവും കഴിവുറ്റ നടന്മാരില്‍ ഒരാളായ വിജയ് സേതുപതിയും റൊമാന്റിക് നായകന്‍ ആര്‍ മാധവനും ഒരുമിക്കുന്ന ആക്ഷന്‍ ചിത്രം 'വിക്രം വേദ' ടീസര്‍ പുറത്തിറങ്ങി. പുഷ്‌കറും ഗായത്രിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും ഇരുവരും ചേര്‍ന്ന് തന്നെയാണ്. വിജയ് സേതുപതിയേയും മാധവനേയും കൂടാതെ ശ്രദ്ധ, കതിര്‍, വരലക്ഷ്മി, പ്രേം എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഒരു മുഴുനീള കുറ്റാന്വേഷണ ചിത്രമാണ് 'വിക്രം വേദ'യെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. മാധവന്റെ ശക്തമായ തിരിച്ചു വരവ് കൂടിയായിരിക്കും 'വിക്രം വേദ'യെന്ന് സംവിധായകന്‍ പറയുന്നു. അതേസമയം വിജയ് സേതുപതി വില്ലനായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആദ്യമായിട്ടാണ് വിജയ് സേതുപതി ഒരു മുഴുവന്‍ സമയ പ്രതിനായക വേഷം ചെയ്യുന്നത്.
പി എസ് വിനോദ് ക്യാമറയും സാം സി എസ് സംഗീതവും നിര്‍വഹിച്ചിരിക്കുന്ന 'വിക്രം വേദ'യുടെ നിര്‍മാണം വൈ നോട്ട് സ്റ്റുഡിയോയുടെ ബാനറില്‍ ശശികാന്താണ്. ചിത്രം ഏപ്രില്‍ മാസത്തോടെ തിയേറ്ററുകളിലെത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Vikram Vedha Tamil Movie Official Teaser released. R Madhavan and Vijay Sethupathi on Y NOT Studios. Vikram Vedha is directed by Pushkar and Gayatri. Music composed by Sam C S and produced by Sashikanth. Vikram Vedha Tamil Movie also features Varalakshmi, Shraddha Srinath, Kathir

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.