വിക്രം നായകനാകുന്ന 'ധ്രുവനച്ചത്തിര'ത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി, വീഡിയോ കാണാം
Apr 17, 2017, 12:00 IST
ചെന്നൈ: (www.kvartha.com 17.04.2017) തമിഴ് നടന്‍ വിക്രം നായകനാകുന്ന 'ധ്രുവനച്ചത്തിര' ത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. വിക്രം പ്രത്യേക ഗെറ്റപ്പിലെത്തുന്ന സ്‌പൈ ത്രില്ലര്‍ ചിത്രമാണ് ധ്രുവ നച്ചത്തിരം. ശ്വേതയാണ് വിക്രമിന്റെ നായികയായെത്തുന്നത്. വിക്രത്തിന്റെ മാസ്സ് ലുക്കാണ് ടീസറില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
'വാരണം ആയിരം' എന്ന സിനിമയ്ക്ക് ശേഷം സൂര്യ ചെയ്യാനിരുന്ന സിനിമയായിരുന്നു ധ്രുവ നച്ചത്തിരം. എന്നാല്‍ ഗൗതം മേനോന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കാതെ അനാവശ്യമായി തന്റെ സമയം കളയുകയാണെന്ന് സൂര്യ ആരോപിച്ചു. തുടര്‍ന്ന് 2015 ല്‍ ഗൗതം മേനോന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കുകയും വിക്രമിനെ വെച്ച് പടം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.
എന്നാല്‍ വിക്രമിന്റെ ചിത്രങ്ങളെല്ലാം തന്നെ ഈ സമയത്ത് പരാജയമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയ്ക്ക് നിര്‍മാതാവിനെ കിട്ടിയില്ല. പിന്നീട് ജയം രവിയെ വെച്ച് പ്ലാന്‍ ചെയ്‌തെങ്കിലും ജയം രവിക്ക് തിരക്കായതിനാല്‍ അതും നടന്നില്ല. അവസാനം ഗൗതം മേനോന്‍ തന്നെ നിര്‍മിക്കുകയും വിക്രമിനെ വെച്ച് തന്നെ ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ 2016 ലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നത്.
Summary: Vikram starring Goutham Menon film Dhruva Natchitharam new teaser released. This film was previously announced with actor Surya and he did not want to do this since he lost his time by waiting Goutham Menon for the script
'വാരണം ആയിരം' എന്ന സിനിമയ്ക്ക് ശേഷം സൂര്യ ചെയ്യാനിരുന്ന സിനിമയായിരുന്നു ധ്രുവ നച്ചത്തിരം. എന്നാല്‍ ഗൗതം മേനോന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കാതെ അനാവശ്യമായി തന്റെ സമയം കളയുകയാണെന്ന് സൂര്യ ആരോപിച്ചു. തുടര്‍ന്ന് 2015 ല്‍ ഗൗതം മേനോന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കുകയും വിക്രമിനെ വെച്ച് പടം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.
എന്നാല്‍ വിക്രമിന്റെ ചിത്രങ്ങളെല്ലാം തന്നെ ഈ സമയത്ത് പരാജയമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയ്ക്ക് നിര്‍മാതാവിനെ കിട്ടിയില്ല. പിന്നീട് ജയം രവിയെ വെച്ച് പ്ലാന്‍ ചെയ്‌തെങ്കിലും ജയം രവിക്ക് തിരക്കായതിനാല്‍ അതും നടന്നില്ല. അവസാനം ഗൗതം മേനോന്‍ തന്നെ നിര്‍മിക്കുകയും വിക്രമിനെ വെച്ച് തന്നെ ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ 2016 ലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.