Fans to build temple | വിക്രം തിയേറ്ററിൽ കുതിക്കുമ്പോൾ ആരാധകർ കമൽഹാസന് കൊൽകതയിൽ ക്ഷേത്രം പണിയുമോ? പുറത്തുവരുന്ന റിപോർടുകൾ ഇങ്ങനെ

 


കൊല്‍കത: (www.kvartha.com) കമല്‍ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രം രാജ്യമെമ്പാടും ഹിറ്റായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കൊല്‍കതയിലെ ഖിദിര്‍പൂരില്‍ അദ്ദേഹത്തിന് ഒരു ക്ഷേത്രം നിര്‍മിക്കാന്‍ പദ്ധതിയിടുന്നതായി റിപോര്‍ട്. 1979 ല്‍ ബോളിവുഡ് സൂപര്‍സ്റ്റാര്‍ അമിതാഭ് ബചന്റെ ഫാന്‍സ് ക്ലബ് രൂപീകരിച്ച കൊല്‍കതയില്‍ ബിഗ് ബിക്ക് ഒരു ക്ഷേത്രമുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തമിഴ്നാട്ടില്‍ 100 കോടി രൂപ കലക്ഷന്‍ പിന്നിട്ടു. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണീ നേട്ടം.
      
Fans to build temple | വിക്രം തിയേറ്ററിൽ കുതിക്കുമ്പോൾ ആരാധകർ കമൽഹാസന് കൊൽകതയിൽ ക്ഷേത്രം പണിയുമോ? പുറത്തുവരുന്ന റിപോർടുകൾ ഇങ്ങനെ

കൂടാതെ, കേരളത്തില്‍ 25 കോടി ഗ്രോസ് കടക്കുന്ന ആദ്യ തമിഴ് ചിത്രവുമാണ്. ഉടന്‍ തന്നെ ചിത്രം ലോകമെമ്പാടും 300 കോടിയിലേക്ക് കുതിക്കും. തമിഴ്നാട്ടില്‍ ചിത്രത്തിന്റെ തിയറ്റര്‍ അവകാശം (റെഡ് ജയന്റ് മൂവീസ്) ഏറ്റെടുത്ത നടനും രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിന്‍, കമല്‍ഹാസന്‍ അഭിനയിച്ച ചിത്രം വന്‍ ഹിറ്റാകുമെന്നും ബോക്സ് ഓഫീസില്‍ പുതിയ റെകോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് തുടരുമെന്നും ട്വീറ്റ് ചെയ്തു.

നാല് വര്‍ഷത്തിന് ശേഷം കമല്‍ഹാസന്റെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവാണ് വിക്രം അടയാളപ്പെടുത്തിയത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, കാളിദാസ് ജയറാം, നരേന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം അനിരുദ്ധ് രവിചന്ദര്‍.

വിക്രം അഭൂതപൂര്‍വമായ കലക്ഷനാണ് നേടുന്നതെന്നും ബോക്സ് ഓഫീസില്‍ തരംഗമാകുമെന്നും ഒരു ട്രേഡ് അനലിസ്റ്റ് പറയുന്നു. ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ തമിഴ് സിനിമകളില്‍ ഒന്നായി ഈ ചിത്രം മാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കമല്‍ഹാസന്റെ ആദ്യ 200 കോടി ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രമാണ് വിക്രം. അടുത്ത ചിത്രങ്ങളില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ മാത്രമേ ഈ വിജയം പ്രേരിപ്പിക്കുകയുള്ളു എന്നാണ് കമല്‍ഹാസന്‍ പറയുന്നത്.

Keywords: Vikram: Kamal Haasan fans to build a temple for their favourite actor in Kolkata?, National, Kolkata, News, Top-Headlines, Kamal Hassan, Temple, Actor, Cinema.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia