SWISS-TOWER 24/07/2023

ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് അച്ഛനൊപ്പം ആരാധകരെ കൈയ്യിലെടുത്ത് നടന്‍ വിജയ് യുടെ മകന്‍ സഞ്ജയ്; ആരാധകരുടെ ടോയ്‌ലറ്റ് ഡാന്‍സറാണ് സഞ്ജയ് ഇപ്പോള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 28.08.2019) ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് അച്ഛനൊപ്പം ആരാധകരെ കൈയ്യിലെടുത്ത് നടന്‍ വിജയ് യുടെ മകന്‍ സഞ്ജയ്. വെറുമൊരു നൃത്തമല്ല. 'ബാത്ത്‌റൂം സിങ്ങര്‍' എന്നൊക്കെ പറയുന്നതുപോലെ 'ടോയ്ലറ്റ് ഡാന്‍സറാ'യി മാറുകയാണ് ഇപ്പോള്‍ സഞ്ജയ്.

വിജയ് നായകനായി എത്തിയ 'വേട്ടെക്കാരന്‍' എന്ന സിനിമയില്‍ വിജയ് യും മകനും ഒരുമിച്ചെത്തിയ ഗാനരംഗം ഏറെ ശ്രദ്ധേയമായിരുന്നു. അന്ന് അച്ഛനൊപ്പം ചടുലമായ നൃത്തവുമായി നിറഞ്ഞ സഞ്ജയ് ഇപ്പോള്‍ വീണ്ടുമെത്തിയിരിക്കുകയാണ്. ഇത്തവണ നിറഞ്ഞത് സിനിമയിലല്ല മറിച്ച് സൈബര്‍ ഇടങ്ങളിലാണ്.

 ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് അച്ഛനൊപ്പം ആരാധകരെ കൈയ്യിലെടുത്ത് നടന്‍ വിജയ് യുടെ മകന്‍ സഞ്ജയ്; ആരാധകരുടെ ടോയ്‌ലറ്റ് ഡാന്‍സറാണ് സഞ്ജയ് ഇപ്പോള്‍

സുഹൃത്തിനൊപ്പം ശുചിമുറിയില്‍ നൃത്തം വയ്ക്കുന്ന താര പുത്രന്റെ വിഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം അഭിനയത്തിലും സഞ്ജയ് കഴിവു തെളിയിച്ചിട്ടുണ്ട്. സഞ്ജയ് അഭിനയിച്ച ജംങ്ഷന്‍ എന്ന ഹ്രസ്വ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്പരപ്പിക്കുന്ന ചുവടുകളുമായി സഞ്ജയ് നൃത്തത്തിലൂടെ ഇളയ ദളപതിയുടെ പിന്‍മുറക്കാരനാവുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Vijay's Son Jason Sanjay Dance Video Vijay son Sanjay dance viral video, Chennai, News, Entertainment, Cinema, Cine Actor, Son, Social Network, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia