വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെകോര്‍ഡ് നേട്ടവുമായി 'മാസ്റ്ററി'ന്റെ ടീസര്‍

 



ചെന്നൈ: (www.kvartha.com 28.11.2020) ചുരുങ്ങിയ സമയത്തിനുള്ളില്‍ വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെകോര്‍ഡ് നേട്ടവുമായി 'മാസ്റ്ററി'ന്റെ ടീസര്‍. നവംബര്‍ 14 ന് റിലീസ് ചെയ്ത ടീസറിന് യൂട്യൂബില്‍ ഇതിനോടകം 40 മില്യണ്‍ വ്യൂ ആണ്  ലഭിച്ചിരിക്കുന്നത്. യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടിയിട്ടുള്ള ടീസറുകളില്‍ ഒന്ന് മാസ്റ്റേഴ്‌സിന്റേതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. 

'കൈതി'യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും കാത്തിരിപ്പേറ്റുന്ന ചിത്രമാണ് മാസ്റ്റര്‍. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നായിരുന്നു ടീസര്‍ നല്‍കിയ സൂചന. കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. 

വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെകോര്‍ഡ് നേട്ടവുമായി 'മാസ്റ്ററി'ന്റെ ടീസര്‍


ചിത്രത്തില്‍ കോളജ് പ്രൊഫസറുടെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയാണ് പ്രതിനായക വേഷത്തിലെത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Keywords:  News, National, India, Chennai, Entertainment, Cinema, Kollywood, Social Network, YouTube, Vijay's Master teaser hits 40 million views on YouTube
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia