വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡപ്പിക്കുമെന്ന് വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഭീഷണി; നടന്‍ പരാതി നല്‍കി
Oct 20, 2020, 12:55 IST
ചെന്നൈ: (www.kvartha.com 20.10.2020) വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡപ്പിക്കുമെന്ന് വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഭീഷണി. വിജയ് സേതുപതിയുടെ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ഉള്‍പ്പെടുത്തി വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി.
സാമൂഹിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുത്തയ്യ മുരളീധരന്റെ ബയോപിക് 800 ല്‍ നിന്ന് വിജയ് സേതുപതി പുറത്തിറങ്ങിയതോടെയാണ് അപമാനകരമായ ഭീഷണി പരാമര്‍ശം വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഉണ്ടായത്.
പീഡനഭീഷണി നടത്തിയ ആളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് തീവ്ര തമിഴ് സംഘടനകള്‍ ആവശ്യപ്പെട്ടു. വിജയ് സേതുപതിയുടെ മകളുടെ ചിത്രം സഹിതം ഭീഷണിമുഴക്കിയത് ഗൗരവതരമെന്നും സംഘടന പറഞ്ഞു.
ട്രോളിന്റെ പെരുമാറ്റത്തെ അപലപിച്ച് ഗായകന്‍ ചിന്‍മയി ശ്രീപദ ട്വിറ്ററിലേക്ക് ചെന്നൈ പോലീസിനെയും അഡയാര്‍ ഡെപ്യൂട്ടി കമ്മീഷണറെയും ടാഗ് ചെയ്തു.
കൃത്യമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നാം തമിഴര്‍ പാര്‍ട്ടി ഉള്‍പ്പടെ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. അതേസമയം പീഡന ഭീഷണി മുഴക്കിയ വ്യാജ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.
അടുത്തിടെ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ക്ക് പീഡനഭീഷണി നല്‍കിയ ഒരാളെ പോലീസുകാര്‍ അറസ്റ്റ് ചെയ്തിരുന്നു.
கருத்து வேறுபாடை தெரிவிக்கும் ஒரு தமிழ் மகன். அதான் சமுதாயத்தில் இருக்கும் பாலியல் குற்றவாளிங்களுக்கு support a நிக்கிறாங்க இந்த ஊர்ல. @chennaipolice_ @DCP_Adyar
— Chinmayi Sripaada (@Chinmayi) October 19, 2020
Is nobody in this system going to change this?
A man who can say in public about raping a child is a criminal. pic.twitter.com/ABL5t2GNUg
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.