ഓഡിയോ ലോഞ്ചിങ്ങിനിടെ നാടകീയ സംഭവങ്ങള്‍; ക്ഷുഭിതനായി വേദിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ശ്രമിച്ച് വിജയ് സേതുപതി
Jan 22, 2018, 14:55 IST
(www.kvartha.com 22.01.2018) അഭിനയിച്ച സിനിമകളിലെല്ലാം ശക്തമായ അഭിനയ സാന്നിധ്യം കാഴ്ചവെക്കുന്ന നടനാണ് വിജയ് സേതുപതി. വ്യക്തിയെന്ന നിലയില്‍ നിലപാടുകള്‍ കൊണ്ടും അദ്ദേഹം അങ്ങനെ തന്നെ. എവിടെയും എന്തും തുറന്നുപറയും. വിജയ് സേതുപതിയുടെ ആ നിലപാടുകളുടെ ചൂട് ആണ് ജീവയുടെ കീ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ കഴിഞ്ഞദിവസം കണ്ടത്.
ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍മാതാക്കളുടെ സംഘടനയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി മാറിയപ്പോഴാണ് വിജയ് സേതുപതി ക്ഷുഭിതനായി പ്രതികരിച്ചത്. വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച അദ്ദേഹത്തെ സംഘാടകര്‍ ഏറെ പണിപ്പെട്ടാണ് അനുനയിപ്പിച്ചത്.
ഓഡിയോ ലോഞ്ചിലെത്തിയ നിര്‍മാതാക്കള്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ പരസ്പരം പഴിചാരിയും വിമര്‍ശിച്ചും മുന്നേറുന്ന അരോചകരമായ സംഭവമാണു നടന്നത്. എന്തിനാണ് ഒത്തുകൂടിയത് എന്നത് മറന്നുകൊണ്ടുള്ള പ്രകടനം കൊഴുക്കവേ വേദിയിലെ മറ്റ് അതിഥികളോടു യാത്ര പറഞ്ഞ് വിജയ് സേതുപതി വേദി വിടാനൊരുങ്ങുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘാടകരുടെ അഭ്യര്‍ഥന മാനിച്ച് തിരിച്ചെത്തിയ അദ്ദേഹം ഈ സംഭവത്തിനെതിരെ രൂക്ഷമായരീതിയില്‍ പ്രതികരിക്കുകയും ചെയ്തു.

നിര്‍മാതാക്കളുടെ സംഘടനാ പ്രശ്‌നങ്ങള്‍ സംസാരിക്കേണ്ട ചടങ്ങില്ല ഇതെന്നും ഇതൊരു പൊതു ചടങ്ങാണെന്നും ഓര്‍മ്മിപ്പിച്ച അദ്ദേഹം എന്തിനാണ് ഇവിടെ വന്നത് എന്നോര്‍ത്ത് താന്‍ അത്ഭുതപ്പെട്ടു പോയെന്നും പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ സിനിമാക്കാരെ കുറിച്ച് മോശം അഭിപ്രായം സൃഷ്ടിക്കുന്നത് ഇത്തരം സംഭവങ്ങളാണ്. ഒരു സിനിമയെ വിജയിപ്പിക്കാന്‍ ഓരോരുത്തരം അത്രമാത്രം കഷ്ടപ്പാടാണ് സഹിക്കുന്നത്. പക്ഷേ നാലു പടം തുടരെ തുടരെ വിജയിക്കാതെ പോയാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് എത്ര വലിയ താരവും പുറത്താകും. അവര്‍ക്കുള്ള ബഹുമാനവും പോകും. അതുകൊണ്ട് നമുക്ക് പരസ്പര ബഹുമാനത്തോടെ സഹകരിക്കാം എന്നും വിജയ് സേതുപതി പറഞ്ഞു.
കലീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കീ. എസ്.മൈക്കിള്‍ രായപ്പനാണു സിനിമയുടെ നിര്‍മാണം.
കലീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കീ. എസ്.മൈക്കിള്‍ രായപ്പനാണു സിനിമയുടെ നിര്‍മാണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Vijay Sethupathi speeh in kee audio launch, Meeting, Criticism, Cinema, Entertainment, National.
Keywords: Vijay Sethupathi speeh in kee audio launch, Meeting, Criticism, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.