ട്രാന്സ്ജെന്ഡേഴ്സിനെ ചേർത്ത് നിർത്തി നടൻ വിജയ് സേതുപതി പറഞ്ഞത്, വീഡിയോ കാണാം
Dec 11, 2017, 19:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 11.12.2017) മികച്ച കലാകാരൻ എന്നതിലുപരി നല്ലൊരു മനുഷ്യനും കൂടിയാണ് താനെന്ന് പല പ്രാവശ്യം തെളിയിച്ചിട്ടുള്ള ആളാണ് വിജയ് സേതുപതി. ട്രാന്സ്ജെന്ഡേഴ്സിനെ ചേർത്ത് നിർത്തി താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ട്രാന്സ്ജെന്ഡേഴ്സിനെ പലരും അവഗണിക്കുകയാണ് പതിവ് എന്നാൽ അവരിൽ നിന്നും നിരവധി കാര്യങ്ങള്‍ നമുക്ക് പഠിക്കാനുണ്ടെന്ന് നടന് പറഞ്ഞു. ട്രാന്‍സ്ജെന്‍ഡേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം ഇപ്രകാരം പ്രതികരിച്ചത്.
ഒരു മനുഷ്യനെ മതമോ ജാതിയോ നിറമോ നോക്കാതെ അതിന്റെ ഒന്നും വേര്‍തിരിവില്ലാതെ എങ്ങനെ സ്നേഹിക്കണമെന്ന് ട്രാന്സ്ജെന്ഡേഴ്സിനെ നോക്കി പഠിക്കണമെന്ന് താരം പറഞ്ഞു. ട്രാന്‍സ്ജെന്‍ഡേഴ്സ് ദൈവശാപം കിട്ടി പിറന്നവരാണെന്ന് കരുതുന്നവരോട് അവര്‍ 'ദൈവത്തിന്റെ ആള്‍രൂപങ്ങള്‍' ആണെന്ന് താരം പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡേഴ്സ് ആയിട്ടാണ് താരം തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രീകരണം പുരോഗമിക്കും തോറും അവരോടുള്ള ബഹുമാനവും സ്നേഹവും വര്‍ധിച്ചിട്ടേ ഉള്ളുവെന്ന് താരം പറയുന്നു. 'സമൂഹത്തില്‍ നിങ്ങള്‍ ഇനിയും ഉയര്‍ന്നു വരണം, നിങ്ങള്‍ക്കായി നിങ്ങള്‍ തന്നെ പോരാടണം, ഇനിയും ഉയരങ്ങളില്‍ എത്തണം' - വിജയ് സേതുപതി പറഞ്ഞു.
നേരത്തെ മലയാളിയുടെ തിരക്കഥ കേൾക്കാൻ കഴിയാത്തതിനാൽ വിജയ് മാപ്പ് പറയുന്ന ഓഡിയോ ക്ലിപ്പ് ഹിറ്റായിരുന്നു.

Summary: Actor Vijay Sethupathi who always loved by people becase of his simplicity and humble character is now agains goes viral. Actor said he felt the emotion of a transgender from SHILPA Character in new movie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.