കോടികള്‍ വിലയുള്ള വിജയ് മല്യയുടെ കിംഗ് ഫിഷര്‍ വില്ല യുവവ്യവസായിയും നടനുമായ സച്ചിന്‍ ജോഷി സ്വന്തമാക്കി

 


മുംബൈ: (www.kvartha.com 08.04.2017) മദ്യ രാജാവ് വിജയ് മല്യയുടെ ഗോവയിലെ കിങ്ഫിഷര്‍ വില്ല വിറ്റു. സിനിമാ താരവും ബിസിനസുകാരനുമായ സച്ചിന്‍ ജോഷിയാണ് 73 കോടി രൂപ കൊടുത്ത് വില്ല സ്വന്തമാക്കിയത്. എസ് ബി ഐ നിശ്ചയിച്ച 73 കോടിക്കാണ് വില്ല വിറ്റത്.

കോടികള്‍ വിലയുള്ള വിജയ് മല്യയുടെ കിംഗ് ഫിഷര്‍ വില്ല യുവവ്യവസായിയും നടനുമായ സച്ചിന്‍ ജോഷി സ്വന്തമാക്കി

ഗോവയിലെ കാന്‍ഡോലിം ബീച്ചിന് സമീപം കടലിന് അഭിമുഖമായി നില്‍ക്കുന്ന ആഡംബര വില്ലക്ക് 85.29 കോടി രൂപയാണ് ആദ്യ ലേലത്തില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലേലത്തിന് ആരും എത്താത്തതിനാല്‍ ഡിസംബറില്‍ 81 കോടി രൂപയായി കുറച്ചിരുന്നു. ഈ വിലക്കും ആരും വാങ്ങാന്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് ലേലത്തുക കുറച്ച് എസ് ബി ഐ 73 കോടി ആക്കിയതോടെയാണ് ജോഷി വാങ്ങാന്‍ തയ്യാറായത്.

32 കാരനായ സച്ചിന്‍ ജോഷി ജെ എം ജെ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനാണ്. വൈകി മീഡിയ എന്റര്‍ടൈന്‍മെന്റിന്റെ സ്ഥാപകനായ ജോഷി ആസാന്‍, മുംബൈ മിറര്‍, ജാക്ക്‌പോട്ട് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Summary: Vijay Mallya's famous Kingfisher Villa has finally been sold. Afterfailing to find any bidders at multiple auctions, lenders have agreed to dispose the property through a negotiated sale to actor-businessman Sachiin Joshi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia