കോടികള്‍ വിലയുള്ള വിജയ് മല്യയുടെ കിംഗ് ഫിഷര്‍ വില്ല യുവവ്യവസായിയും നടനുമായ സച്ചിന്‍ ജോഷി സ്വന്തമാക്കി
Apr 8, 2017, 16:30 IST
മുംബൈ: (www.kvartha.com 08.04.2017) മദ്യ രാജാവ് വിജയ് മല്യയുടെ ഗോവയിലെ കിങ്ഫിഷര്‍ വില്ല വിറ്റു. സിനിമാ താരവും ബിസിനസുകാരനുമായ സച്ചിന്‍ ജോഷിയാണ് 73 കോടി രൂപ കൊടുത്ത് വില്ല സ്വന്തമാക്കിയത്. എസ് ബി ഐ നിശ്ചയിച്ച 73 കോടിക്കാണ് വില്ല വിറ്റത്.
ഗോവയിലെ കാന്‍ഡോലിം ബീച്ചിന് സമീപം കടലിന് അഭിമുഖമായി നില്‍ക്കുന്ന ആഡംബര വില്ലക്ക് 85.29 കോടി രൂപയാണ് ആദ്യ ലേലത്തില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലേലത്തിന് ആരും എത്താത്തതിനാല്‍ ഡിസംബറില്‍ 81 കോടി രൂപയായി കുറച്ചിരുന്നു. ഈ വിലക്കും ആരും വാങ്ങാന്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് ലേലത്തുക കുറച്ച് എസ് ബി ഐ 73 കോടി ആക്കിയതോടെയാണ് ജോഷി വാങ്ങാന്‍ തയ്യാറായത്.
32 കാരനായ സച്ചിന്‍ ജോഷി ജെ എം ജെ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനാണ്. വൈകി മീഡിയ എന്റര്‍ടൈന്‍മെന്റിന്റെ സ്ഥാപകനായ ജോഷി ആസാന്‍, മുംബൈ മിറര്‍, ജാക്ക്‌പോട്ട് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Summary: Vijay Mallya's famous Kingfisher Villa has finally been sold. Afterfailing to find any bidders at multiple auctions, lenders have agreed to dispose the property through a negotiated sale to actor-businessman Sachiin Joshi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.