SWISS-TOWER 24/07/2023

Vijay Babu | ഏത് ദിവസം വേണമെങ്കിലും കോടതിയിലോ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെയോ ഹാജരാകാന്‍ തയാറാണെന്ന് വിജയ് ബാബു: അതിന് ഇന്‍ഡ്യയില്‍ ഉണ്ടോ എന്ന് കോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ഏതു ദിവസം വേണമെങ്കിലും കോടതിയിലോ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെയോ ഹാജരാകാന്‍ തയാറാണെന്ന് വിജയ് ബാബു ഹൈകോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അവസരം ലഭിച്ചാല്‍ ഹാജരാകാന്‍ തയാറാണെന്നു താരം കോടതിയെ അറിയിച്ചത്.

Vijay Babu | ഏത് ദിവസം വേണമെങ്കിലും കോടതിയിലോ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെയോ ഹാജരാകാന്‍ തയാറാണെന്ന് വിജയ് ബാബു: അതിന് ഇന്‍ഡ്യയില്‍ ഉണ്ടോ എന്ന് കോടതി

അതിന് ഇന്‍ഡ്യയില്‍ ഉണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിനോട് താരത്തിന്റെ മറുപടി അന്വേഷണം ആരംഭിക്കുമ്പോള്‍ പുറത്തായിരുന്നുവെന്നും പൊലീസ് പാസ്‌പോര്‍ട് റദ്ദാക്കാന്‍ നടപടി എടുത്തിരിക്കുകയാണെന്നുമായിരുന്നു.

25 വയസ്സുള്ള യുവതിയാണ് തനിക്കെതിരായ പരാതിക്കാരി. ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്നും കോടതിയില്‍ വിജയ് ബാബു പറഞ്ഞു. എന്നാല്‍ പ്രതി ആദ്യം നമ്മുടെ അധികാര പരിധിയില്‍ വരട്ടെ, അതിനു ശേഷം ഇക്കാര്യം തീരുമാനിക്കാമെന്നും കോടതി പ്രതികരിച്ചു. മാത്രമല്ല, ഇന്‍ഡ്യയിലേയ്ക്കുള്ള ടികറ്റ് ഹാജരാക്കിയ ശേഷം കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ടികറ്റ് എത്രയും പെട്ടെന്നു ഹാജരാക്കാമെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ടികറ്റ് ഹാജരാക്കിയാല്‍ കേസ് ഏതു ദിവസവും പരിഗണിക്കാമെന്നു കോടതിയും അറിയിച്ചു.

എല്ലാം വാര്‍ത്തകള്‍ക്കു വേണ്ടിയാണ് നടക്കുന്നതെന്നും എന്റെ വാദം വിശദീകരിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും വകീൽ മുഖാന്തിരം താരം കോടതിയില്‍ ബോധിപ്പിച്ചു. ഇപ്പോള്‍ അറസ്റ്റു ചെയ്തിട്ടു മാത്രമേ എന്റെ സാഹചര്യം വിശദീകരിക്കാന്‍ അവസരം ലഭിക്കുന്നുള്ളൂ. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ എന്റെ ഭാഗം വിശദമാക്കാന്‍ അവസരം തരണം.

പ്രഥമ ദൃഷ്ട്യാ പരാതി വ്യാജമാണെന്നതിനുള്ള രേഖകള്‍ കാണിക്കാം. ഒരാള്‍ പീഡിപ്പിച്ചുവെന്നു പറഞ്ഞാല്‍ ഞാനതു ചെയ്തില്ലെന്നു പറയാന്‍ എനിക്ക് അവസരമില്ല. ഇരയുടെ പേരു പ്രസിദ്ധീകരിച്ചു എന്ന പരാതിയില്‍ എല്ലാ ദിവസവും നടപടികള്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ടെന്നും സംഭവം പൊലീസ് വാര്‍ത്തയാക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും വിജയ് ബാബു വാദിച്ചു.

തന്റെ കേസില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് വ്യാഴാഴ്ച പരിഗണിക്കാമെന്ന് അറിയിച്ച കോടതി അതിനു മുമ്പു ടികറ്റ് ലഭിച്ചാല്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Keywords: Vijay Babu's statement in court for bail plea, Kochi, News, Cinema, Molestation, Complaint, Bail plea, High Court of Kerala, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia