SWISS-TOWER 24/07/2023

Vijay Babu | നടനും നിര്‍മാതാവുമായ വിജയ് ബാബു മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചന; 24 നകം ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോടിസ് പുറപ്പെടുവിക്കുമെന്ന് കമിഷണര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദുബൈയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു മറ്റൊരു രാജ്യത്തേക്കു കടന്നതായി സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ സി എച് നാഗരാജു.
Aster mims 04/11/2022

Vijay Babu | നടനും നിര്‍മാതാവുമായ വിജയ് ബാബു മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചന; 24 നകം ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോടിസ് പുറപ്പെടുവിക്കുമെന്ന് കമിഷണര്‍

പൊലീസ് അന്ത്യശാസനം നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കീഴടങ്ങാത്തതിനെ തുടര്‍ന്ന് വിജയ് ബാബുവിന്റെ പാസ്‌പോര്‍ട് റദ്ദാക്കിയിട്ടുണ്ട്. മേയ് 24നകം ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോടിസ് പുറപ്പെടുവിക്കുമെന്നും കമിഷണര്‍ പറഞ്ഞു.

കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട് റദ്ദാക്കിയത്. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും. ഇതു മുന്‍കൂട്ടി മനസ്സിലാക്കിയ വിജയ് ബാബു ഇന്‍ഡ്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടന്നതായാണു സൂചന.

ദുബൈയിലുള്ള നടനെ പാസ്‌പോര്‍ട് റദ്ദാക്കിയശേഷം ഇന്റര്‍പോളിന്റെ സാഹായത്തോടെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം.

Keywords:  Vijay Babu's passport impounded; may have fled to another country, Kochi, News, Actor, Passport, Police, Cinema, Molestation, Allegation, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia