Arrest Warrant |ലൈംഗിക പീനക്കേസ്: വിജയ് ബാബുവിന്റെ അറസ്റ്റ് വാറന്റ് ദുബൈ പൊലീസിന് കൈമാറി
May 11, 2022, 10:54 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ് ബാബുവിന്റെ അറസ്റ്റ് വാറന്റ് ദുബൈ പൊലീസിന് കൈമാറി. വിജയ് ബാബു ആദ്യം ഗോവയിലേക്കും അവിടെ നിന്നു ബെംഗ്ളൂറു വഴി ദുബൈലേക്കും കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
കഴിഞ്ഞ 22 നാണു പുതുമുഖ നടി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നടനോട ആവശ്യപ്പെട്ടിരുന്നു. ഹാജരാകാന്‍ കൂടുതല്‍ സാവകാശം വേണമെന്ന നടന്റെ ആവശ്യം അന്വേഷണസംഘം തള്ളിക്കളഞ്ഞിരുന്നു.
ബിസിനസ് ടൂറിലാണെന്നും ഈ മാസം 19ന് ഹാജരാകാമെന്നുമാണു കൊച്ചി സിറ്റി പൊലീസിനെ വിജയ് അറിയിച്ചത്. എത്രയും വേഗം കീഴടങ്ങണമെന്നാവശ്യപ്പെട്ടു പൊലീസ് നല്കിയ നോടിസിന് മറുപടിയായാണ് വിജയ് കൂടുതല്‍ സാവകാശം തേടിയത്.
ഈമാസം 18നാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കുന്നത്. വിദേശത്ത് ഒളിവില്‍ തങ്ങി അറസ്റ്റ് വൈകിപ്പിക്കുന്ന പ്രതി വിജയ് ബാബു പരാതിക്കാരിയെയും കേസില്‍ തനിക്കെതിരെ മൊഴി നല്കാന് സാധ്യതയുള്ളവരെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്റര്‍പോളിന്റെയും ദുബൈ പൊലീസിന്റെയും സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നത്.
സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

