Vijay Babu | വിജയ് ബാബു വീണ്ടും ദുബൈയില്‍; നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ്
May 23, 2022, 19:01 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു വീണ്ടും ദുബൈയില്‍ എത്തിയതായി പൊലീസ്. താരത്തെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
വിവാദം ഉയര്‍ന്നതിന് പിന്നാലെ അറസ്റ്റ് ഭയന്ന് നാടുവിട്ട താരം ആദ്യം ദുബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട് റദ്ദാക്കിയതിനു പിന്നാലെ പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയയിലേക്ക് കടക്കുകയായിരുന്നു.
താരത്തെ തിരികെ എത്തിക്കാന്‍ അന്വേഷണ സംഘം ജോര്‍ജിയയിലേക്ക് പോകാനിരിക്കെയാണ് ദുബൈയില്‍ മടങ്ങിയെത്തിയത്. ജോര്‍ജിയയിലെ ഇന്‍ഡ്യന്‍ എംബസി മുഖേന അവിടുത്തെ വിമാനത്താവളങ്ങള്‍ക്കും അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ക്കും പൊലീസ് വിവരങ്ങള്‍ കൈമാറിയിരുന്നു.
Keywords: Vijay Babu returns to Dubai, Kochi, News, Cinema, Police, Controversy, Molestation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

