SWISS-TOWER 24/07/2023

നയന്‍താരയ്‌ക്കൊപ്പമുളള ഇഷ്ട ഫോടോ ഏതാണെന്ന് ആരാധകന്‍; വിഘ്‌നേഷ് ശിവന്റെ മറുപടി ഇങ്ങനെ!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 22.06.2021) നയന്‍താരയും വിഘ്‌നേഷ് ശിവനും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രണയം പറഞ്ഞറിയിക്കുന്നുണ്ട്. വിശേഷ ദിവസങ്ങളില്‍ ഇരുവരും പരസ്പരം ഒന്നിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാറുണ്ട്.
Aster mims 04/11/2022

നയന്‍താരയ്‌ക്കൊപ്പമുളള ഇഷ്ട ഫോടോ ഏതാണെന്ന് ആരാധകന്‍; വിഘ്‌നേഷ് ശിവന്റെ മറുപടി ഇങ്ങനെ!

അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിഘ്‌നേഷ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തിരുന്നു. നയന്‍താരയെക്കുറിച്ചുളള ചോദ്യങ്ങളും ആരാധകര്‍ ചോദിച്ചിരുന്നു. നയന്‍താരയ്‌ക്കൊപ്പമുളള ഇഷ്ട ഫോടോ ഏതാണെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. നയന്‍താരയുടെ നെറ്റിയില്‍ ഉമ്മ വയ്ക്കുന്ന ഫോടോയാണ് വിഘ്‌നേഷ് ഷെയര്‍ ചെയ്തത്. രണ്ടുപേരും ഒരിക്കല്‍ യുഎസില്‍ പോയപ്പോള്‍ എടുത്ത ചിത്രമാണിത്.

നയന്‍താരയില്‍ ഇഷ്ടപ്പെടുന്ന സ്വഭാവമെന്തെന്ന ചോദ്യമായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഇതിന് നയന്‍താരയുടെ സ്റ്റണ്ണിങ് ഫോടോ പങ്കുവച്ചുകൊണ്ട് നയന്‍താരയുടെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്നായിരുന്നു വിഘ്‌നേഷിന്റെ മറുപടി.

ഏതാനും ദിവസം മുന്‍പ് ഇരുവരും പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയിലെത്തിയിരുന്നു. നയന്‍താരയുടെ മാതാപിതാക്കളെ കാണാനാണ് കൊച്ചിയിലെത്തിയതെന്നാണ് റിപോര്‍ടുകള്‍.

നയന്‍താരയ്‌ക്കൊപ്പമുളള ഇഷ്ട ഫോടോ ഏതാണെന്ന് ആരാധകന്‍; വിഘ്‌നേഷ് ശിവന്റെ മറുപടി ഇങ്ങനെ!

Keywords:  Vignesh Shivan reveals his favourite pic with girlfriend Nayanthara, Chennai, News, Cinema, Actress, Nayan Thara, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia