മഞ്ജു വാര്യര്‍ക്കും ജ്യോതികയ്ക്കും ശേഷം റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ വിദ്യാബാലനും തിരിച്ചുവരുന്നു

 


(www.kvartha.com 14.07.2018) മഞ്ജു വാര്യര്‍ക്കും ജ്യോതികയ്ക്കും ശേഷം റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ വിദ്യാബാലനും തിരിച്ചുവരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാന മികവിലൊരുങ്ങിയ 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന ചിത്രത്തിലൂടെ 2014ല്‍ ആയിരുന്നു 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മഞ്ജുവാര്യര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്നത്. ദിലീപുമായുള്ള വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന മഞ്ജു 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവാണ് നടത്തിയത്.

വലിയ വിജയമായിരുന്ന ചിത്രം പിന്നീട് തമിഴിലും നിര്‍മിക്കപ്പെട്ടു. ജ്യോതികയായിരുന്നു 'വയതിനിലെ' എന്ന് പേരിട്ട ചിത്രത്തിലെ നായിക. സൂര്യയുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ജ്യോതികയുടെ തിരിച്ചുവരവായിരുന്നു ഈ ചിത്രത്തിലൂടെ.

 മഞ്ജു വാര്യര്‍ക്കും ജ്യോതികയ്ക്കും ശേഷം റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ വിദ്യാബാലനും തിരിച്ചുവരുന്നു

ഇപ്പോഴിതാ മഞ്ജുവിനും ജ്യോതികയ്ക്കും ശേഷം വിദ്യാബാലനിലൂടെ ബോളിവുഡിലേക്കുകൂടി ഒരുങ്ങുകയാണ് ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന 'കായംകുളം കൊച്ചുണ്ണി'യുടെ തിരക്കിലാണ് റോഷന്‍. അതിനു ശേഷമായിരിക്കും ഹിന്ദി ചിത്രത്തിലേക്ക് കടക്കുക.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായിരുന്ന എന്‍.ടി.രാമറാവുവിന്റെ ജീവചരിത്ര സിനിമയിലാണ് വിദ്യാ ബാലന്‍ അടുത്തതായി അഭിനയിക്കുന്നത്. എന്‍.ടി.രാമറാവുവിന്റെ ഭാര്യയുടെ വേഷത്തിലാവും വിദ്യ എത്തുക.

Keywords: Vidya Balan to play lead in Manju Warrier's role in How Old are you, Manju Warrier, Vidya Balan, Bollywood, Director, Cinema, News, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia