കാത്തിരിക്കുന്നത് വലിയ സര്‍പ്രൈസുകള്‍; ബോളിവുഡ് താരങ്ങളായ വികി കൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹ സല്‍കാരത്തിന് അതിഥികള്‍ക്ക് കടുവ സഫാരിയും?
Dec 3, 2021, 16:01 IST
മുംബൈ: (www.kvartha.com 03.12.2021) സമൂഹ മാധ്യമങ്ങളിലും ബോളിവുഡിലും ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ബോളിവുഡ് താരങ്ങളായ വികി കൗശലിന്റേയും കത്രീന കൈഫിന്റേയും താരവിവാഹമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി താരങ്ങളുടെ പ്രണയകഥയും ഇപ്പോഴിതാ ഇവരുടെ കല്യാണത്തെ കുറിച്ചുള്ള വിശേഷങ്ങളുമാണ് സിനിമാസ്വാദകരുടെ പ്രധാന ചര്‍ച്ച.
വിവാഹ ദിവസം അടുത്തിരിക്കെ വന്‍ ഒരുക്കങ്ങളാണ് ഇരുവരും ഒരുക്കിയിരിക്കുന്നത്. അതിഥികളെ കാത്തിരിക്കുന്നത് വലിയ സര്‍പ്രൈസുകള്‍ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
വളരെ ചുരുക്കും പേര്‍ക്ക് മാത്രമായിരിക്കും വികി കൗശലിന്റേതും കത്രീന കൈഫിന്റേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടാകുക. കോവിഡിന്റെ പുതിയ വകഭേദം ആശങ്ക സൃഷ്ടിക്കുന്നതിനാല്‍ നേരത്തെ തീരുമാനിച്ച അതിഥികളുടെ പട്ടിക ചുരുക്കാന്‍ തീരുമാനിച്ചുവെന്നും സിനിമാ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഹോടെല്‍ മുറികള്‍ പോലും ഒരു കോഡ് വഴി മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും റിപോര്‍ടുകള്‍ ഉണ്ടായിരുന്നു.
രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ടാണ് വിവാഹ നടക്കുകയെന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. റിസോര്‍ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന രന്‍തംബോര്‍ ദേശീയ ഉദ്യാനത്തില്‍ അതിഥികള്‍ക്കായി പ്രത്യേക കടുവ സഫാരിയുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതിനായുള്ള നിര്‍ദേശങ്ങള്‍ താരങ്ങള്‍ ഇവന്റ് മാനേജ്‌മെന്റ് ടീമിന് നല്‍കിയതായി ഇന്‍ഡ്യാ ടുഡേ റിപോര്‍ട് ചെയ്യുന്നു.
അടുത്തിടെ കത്രീന കൈഫിന്റെ വസതിക്ക് അടുത്ത് സമീപത്തുവെച്ചുള്ള വികി കൗശലിന്റെ ഫോടോ പുറത്തുവന്നിരുന്നു. വികി കൗശലും കത്രീന കൈഫും സമൂഹ്യമാധ്യമങ്ങളില്‍ മറ്റ് താര ജോഡികളെ പോലെ പരസ്പരമുള്ള ഫോടോകള്‍ അങ്ങനെ പങ്കുവയ്ക്കാറില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.