ജയ്പൂരില്‍ നടന്ന ചടങ്ങില്‍ കത്രീന കെയ്ഫിന് മിന്നുകെട്ടി വികി കൗശല്‍; വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് താരം

 



ജയ്പൂര്‍: (www.kvartha.com 10.12.2021) ജയ്പൂരിലെ ഫോര്‍ട് ബര്‍വാരയിലെ സിക്‌സ് സെന്‍സസ് റിസോര്‍ടില്‍വച്ച് വികി കൗശല്‍ കത്രീന കെയ്ഫിന് താലി ചാര്‍ത്തി. ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്തസുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതീവസുരക്ഷാക്രമീകരണങ്ങളോടെ നടന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പെടുത്തിയിരുന്നു. 

താരവിവാഹത്തിന്റെ ആദ്യ ചിത്രങ്ങളും പുറത്തെത്തി. വികി കൗശല്‍ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 'ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തില്‍ സ്‌നേഹവും നന്ദിയും മാത്രം. ഞങ്ങള്‍ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും സ്‌നേഹാനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു', ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് വികി കൗശല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ജയ്പൂരില്‍ നടന്ന ചടങ്ങില്‍ കത്രീന കെയ്ഫിന് മിന്നുകെട്ടി വികി കൗശല്‍; വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് താരം


കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഹല്‍ദി, സംഗീത് ചടങ്ങുകളിലും വിവാഹത്തിനുമായി 120 അതിഥികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. വിവാഹസ്ഥലത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുത് തുടങ്ങി അതിഥികള്‍ക്ക് ചില നിബന്ധനകളും പാലിക്കേണ്ടിയിരുന്നു. കര്‍ശന സുരക്ഷ ഏര്‍പെടുത്തിയിരുന്നതിനാല്‍ വികി കൗശല്‍ പങ്കുവയ്ക്കുന്നതുവരെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൊന്നും എത്തിയിരുന്നില്ല. സമീപകാലത്ത് മറ്റൊരു താരവിവാഹത്തിനും ലഭിക്കാത്ത തരത്തിലുള്ള പ്രേക്ഷകശ്രദ്ധയാണ് കത്രീന- വികി വിവാഹത്തിന് ലഭിച്ചത്.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീത്, മെഹന്ദി ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹച്ചടങ്ങ്. ഡിസംബര്‍ ഏഴ് മുതല്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങുകളുടെ സംപ്രേക്ഷണാവകാശം ആമസോണ്‍ പ്രൈം വിഡിയോ സ്വന്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. 80 കോടി രൂപയ്ക്കാണ് ഇരുവരുടെയും വിവാഹവീഡിയോയുടെ ഒടിടി റൈറ്റ്‌സ് വിറ്റുപോയത്. 2022 തുടക്കത്തില്‍ വിവാഹവീഡിയോ റിലീസ് ചെയ്യാനാണ് തീരുമാനം. 

ഇതിനു മുമ്പ് 2019 ല്‍ പ്രിയങ്ക ചോപ്ര-നിക് ജൊനാസ് വിവാഹവീഡിയോയുടെ സംപ്രേക്ഷണാവകാശവും വന്‍ തുകയ്ക്കായിരുന്നു അമേരികന്‍ ചാനല്‍ സ്വന്തമാക്കിയത്.

വികി കൗശലും കത്രീനയും അവരുടെ കുടുംബങ്ങളും ആറാം തീയതി തന്നെ വിവാഹവേദിയായ റിസോര്‍ടില്‍ എത്തിയിരുന്നു. പിന്നാലെ ഇരുവരുടെയും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ എത്തിത്തുടങ്ങി. കരണ്‍ ജോഹര്‍, ഫറാ ഖാന്‍, അലി അബാസ് സഫര്‍, കബീര്‍ ഖാന്‍, മിനി മാത്തൂര്‍, നേഹ ധൂപിയ, അംഗദ് ബേദി, മാളവിക മോഹനന്‍ തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനമൊരുക്കിയത്.

Keywords:  News, National, India, Jaipur, Rajasthan, Marriage, Social Media, Bollywood, Entertainment, Cinema, Finance, Business, Technology, Vicky Kaushal and Katrina Kaif tie the knot in Rajasthan, share their first official pictures as husband and wife!
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia