പ്രശസ്ത നിര്‍മാതാവ് എം മുത്തുരാമന്‍ അന്തരിച്ചു

 



ചെന്നൈ: (www.kvartha.com 11.01.2022) പ്രശസ്ത മുതിര്‍ന്ന നിര്‍മാതാവ് എം മുത്തുരാമന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

രജനികാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രാജവേല്‍ പിക്‌ചേഴ്‌സ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് മുത്തുരാമന്‍ ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത്.  

പ്രശസ്ത നിര്‍മാതാവ് എം മുത്തുരാമന്‍ അന്തരിച്ചു


ബാരപിള്ളൈ, രാജമര്യാദൈ, മൂടുമന്ത്രം, നളന്ത, ആയിരം ജന്മങ്ങള്‍ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

Keywords:  News, National, India, Chennai, Death, Entertainment, Cinema, Veteran producer M Muthuraman, who produced Shivaji and Rajini films, has passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia