മുംബൈ: (www.kvartha.com 04.04.2021) പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ താരിഖ് ഷാ (58) അന്തരിച്ചു. ഏറെനാളായി വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ന്യൂമോണിയ കൂടി പിടിപെട്ടതോടെമുംബൈയിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
വിനോദ് ഖന്ന, ജിതേന്ദ്ര, റീന റോയ്, അനുപം ഖേര്‍ തുടങ്ങിയവര്‍ അഭിനയിച്ച ജനം കുണ്ഡലി സംവിധാനം ചെയ്തത് താരിഖാണ്. ബാഹര്‍ ആനെ തക്കാണ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം. കാദ്വ സച്ച് എന്നൊരു ടെലിവിഷന്‍ ഷോ സംവിധാനം ചെയ്തിട്ടുണ്ട്. മുംബൈ സെന്‍ട്രല്‍, എഹ്‌സാസ്, ഗുംനാം ഹൈ കൊയി, തുടങ്ങിയവയാണ് താരിഖിന്റെ പ്രശസ്തമായ ചിത്രങ്ങള്‍.
പഴയകാല നടി ഷോമ ആനന്ദാണ് ഭാര്യ. മകള്‍: സാറ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.