SWISS-TOWER 24/07/2023

ഒരാഴ്ചമുമ്പ് കോണ്‍ഗ്രസ് വിട്ടു; പിന്നാലെ അമിത് ഷായുമായി കൂടിക്കാഴ്ച; നടി വിജയശാന്തി വീണ്ടും ബിജെപിയില്‍ ചേര്‍ന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 07.12.2020) കോണ്‍ഗ്രസ് വിട്ട നടി വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞയാഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച വിജയശാന്തി പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് വിജയശാന്തിയുടെ ബിജെപി പ്രവേശനം നടന്നത്. 

തെലുങ്ക് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ മോസ്, ബിജെപി നേതാവ് ജി കിഷന്‍ റെഡ്ഡി എന്നിവരെ വിജയശാന്തി ഡെല്‍ഹിയില്‍ വെച്ച് കണ്ടിരുന്നു. പാര്‍ട്ടിയുടെ മറ്റ് നേതാക്കളും ഉണ്ടായിരുന്നു. ബി ജെ പിയില്‍ ചേര്‍ന്നശേഷം താരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. ഒരാഴ്ചമുമ്പ് കോണ്‍ഗ്രസ് വിട്ടു; പിന്നാലെ അമിത് ഷായുമായി കൂടിക്കാഴ്ച; നടി വിജയശാന്തി വീണ്ടും ബിജെപിയില്‍ ചേര്‍ന്നു
Aster mims 04/11/2022
തെക്കേ ഇന്ത്യന്‍ സിനിമാ ലോകത്ത് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ 1998 ല്‍ ബിജെപിയിലൂടെയായിരുന്നു നടി വിജയശാന്തിയുടെ രാഷ്ട്രീയ പ്രവേശം. തുടര്‍ന്ന് തെലങ്കാന സംസ്ഥാനത്തിനായി വാദമുയര്‍ന്നതോടെ പാര്‍ട്ടിയില്‍ നിന്ന് വിട്ട് വിജയശാന്തി തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസില്‍)യില്‍ ചേക്കേറി. 2009 ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം പിറവി കൊള്ളുന്നതിന് തൊട്ടുമുമ്പ് 2014 ല്‍ തെലുങ്കു സ്റ്റാര്‍ വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2023 തെലങ്കാന തെരഞ്ഞെടുപ്പിനായി ബിജെപി പടയൊരുക്കം തുടങ്ങിയതിനു പിന്നാലെയാണ് വീണ്ടും നടി ബിജെപിയിലേയ്ക്ക് തന്നെ തിരികെയെത്തിയിരിക്കുന്നത്. അടുത്തിടെ തമിഴ്നാട്ടില്‍ നടി ഖുശ്ബുവും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ ഷംഷാബാദില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'തീവ്രവാദി' എന്ന് വിശേഷിപ്പിച്ച് വിജയശാന്തി രൂക്ഷമായ പരാമര്‍ശം നടത്തിയിരുന്നു. ഏത് നിമിഷമാണ് മോദി ബോംബിടുന്നതെന്ന് എല്ലാവരും ഭയപ്പെടുന്നു. അദ്ദേഹം ഒരു തീവ്രവാദിയെപ്പോലെയാണ്. ആളുകളെ സ്‌നേഹിക്കുന്നതിനുപകരം ആളുകളെ ഭയപ്പെടുത്തുകയാണ്. ഒരു പ്രധാനമന്ത്രി ഇങ്ങനെയല്ല വേണ്ടത് എന്നും വിജയശാന്തി പറഞ്ഞിരുന്നു.

Keywords:  Veteran actress Vijayashanthi to joins BJP, Actress, BJP, Congress, Cinema, New Delhi, News, Politics, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia