ബോളിവുഡ് നടി ഹിമാനി ശിവപുരിക്ക് കോവിഡ് സ്ഥിരീകരിച്ചു; 60 വയസ്സായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Sep 13, 2020, 15:23 IST
ന്യൂഡെല്‍ഹി: (www.kvartha.com 13.09.2020) മുതിര്‍ന്ന ബോളിവുഡ് നടി ഹിമാനി ശിവപുരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹിന്ദി സിനിമ-സീരിയല്‍ രംഗത്ത് പ്രശസ്തയാണ് നടി. കോവിഡ് സ്ഥിരീകരിച്ച വിവരം ഹിമാനി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലാണ് ഹിമാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും നടി ആവശ്യപ്പെട്ടു.

'എനിക്ക് 60 വയസ്സായതിനാല്‍ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഞാനൊരു പ്രമേഹ രോഗി കൂടിയാണ്. രാവിലെയാണ് ആശുപത്രിയില്‍ പോയത്. എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് അറിയില്ല... ആര്‍ക്കും അത് എവിടെ നിന്ന് പകരുമെന്ന് പറയാന്‍ സാധിക്കില്ല', ഹിമാനി വാര്‍ത്താ ഏജന്‍സിയായ പിറ്റിഐയോട് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.