പുരാണ പരമ്പരയായ രാമായണത്തില്‍ രാവണന്റെ വേഷം അവിസ്മരണീയമാക്കിയ നടന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 06.10.2021) സിനിമാ സീരിയല്‍ താരവും മുന്‍ എംപിയുമായ അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 
Aster_MIMS

1987ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ ഏറ്റവും പ്രശസ്തമായ പുരാണ പരമ്പരയായ രാമായണത്തില്‍ രാവണന്റെ വേഷം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട താരമാണ്. 

പുരാണ പരമ്പരയായ രാമായണത്തില്‍ രാവണന്റെ വേഷം അവിസ്മരണീയമാക്കിയ നടന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു


രാമായണത്തില്‍ അഭിനയിക്കുന്നതിന് ബോളിവുഡിലും മുമ്പ് നൂറുകണക്കിന് ഗുജറാത്തി നാടകങ്ങളിലും സിനിമകളിലും അരവിന്ദ് ത്രിവേദി വേഷമിട്ടിട്ടുണ്ട്. മികച്ച നടനുള്ള ഗുജറാത്തി സര്‍കാരിന്റെ പുരസ്‌കാരം ഏഴ് തവണ നേടിയ വ്യക്തി കൂടിയാണ്. വിക്രമും ബേട്ടലും എന്ന ടെലിവിഷന്‍ ഷോയും അവതരിപ്പിച്ചു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ടികെറ്റില്‍ ഗുജറാത്തിലെ സബര്‍കണ്ഠയില്‍നിന്ന് മത്സരിച്ച അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തിരുന്നു. 1991 മുതല്‍ 1996 വരെ അദ്ദേഹം ലോക് സഭാംഗമായിരുന്നു.

Keywords:  News, National, India, New Delhi, MP, Politics, Entertainment, Death, Bollywood, Cinema, Veteran actor Arvind Trivedi, who played Ravan, no more
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia