താന്‍ തുടങ്ങിയിട്ടേ ഉള്ളൂ, മികച്ച നടന്‍മാര്‍ക്കൊപ്പം നില്‍ക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തി; അവാര്‍ഡു ലഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ച് നടന്‍ ഇന്ദ്രന്‍സ്
Mar 8, 2018, 13:36 IST
തിരുവനന്തപുരം: (www.kvartha.com 08.03.2018) മികച്ച നടനുള്ള അവാര്‍ഡ് തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. അതേസമയം മികച്ച നടന്‍മാരോടൊപ്പം നില്‍ക്കാന്‍ വേണ്ട ശ്രമങ്ങള്‍ താന്‍ സിനിമയില്‍ നടത്തിയിരുന്നു. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം ഉണ്ട്. ഇപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം തോന്നുന്നുവെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു.
വി.സി.അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന സിനിമയിലെ ഓട്ടന്‍ തുള്ളല്‍ കലാകാരന്റെ ജീവിതമാണ് താന്‍ അവതരിപ്പിച്ചത്. വീടുവിട്ടുപോയ മകനെ അന്വേഷിച്ചു പോകുന്ന തുള്ളല്‍ കലാകാരന്റെ ജീവിതവും ഓര്‍മപ്പെടുത്തലുമാണ് സിനിമയില്‍. ഈ വേഷത്തിനായി നല്ല പരിശീലനം നടത്തിയിരുന്നു. തികഞ്ഞ കൈവഴക്കത്തോടെയാണ് അദ്ദേഹം തന്റെ വേഷം അവതരിപ്പിച്ചത്.
സംവിധായകന്‍ അഭിലാഷ് തനിക്ക് എല്ലാ സഹായവും നല്‍കി. അദ്ദേഹം ഓരോ സീനും അഭിനയിച്ചു കാണിക്കുകയും മറ്റും ചെയ്തിരുന്നു. നല്ല സഹപ്രവര്‍ത്തകരെ കിട്ടിയതാണ് ഈ സിനിമയില്‍ എനിക്കുണ്ടായ ഭാഗ്യമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ആദ്യമായാണ് ഇന്ദ്രന്‍സിന് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്.
വി.സി.അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന സിനിമയിലെ ഓട്ടന്‍ തുള്ളല്‍ കലാകാരന്റെ ജീവിതമാണ് താന്‍ അവതരിപ്പിച്ചത്. വീടുവിട്ടുപോയ മകനെ അന്വേഷിച്ചു പോകുന്ന തുള്ളല്‍ കലാകാരന്റെ ജീവിതവും ഓര്‍മപ്പെടുത്തലുമാണ് സിനിമയില്‍. ഈ വേഷത്തിനായി നല്ല പരിശീലനം നടത്തിയിരുന്നു. തികഞ്ഞ കൈവഴക്കത്തോടെയാണ് അദ്ദേഹം തന്റെ വേഷം അവതരിപ്പിച്ചത്.
Keywords: Very happy get award says Indrans, Thiruvananthapuram, News, Actor, Cinema, Entertainment, Award, Director, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.