പി ടി മുഹമ്മദ് സാദിഖ്
(www.kvartha.com 12.10.2021) അയ്യങ്കാളി ഹാളിൽ, പുരുഷാരത്തിനു നടുവിൽ, തണുത്ത ചില്ലു പെട്ടിയിൽ ഉറങ്ങുകയായിരുന്നു ആ കലാകാരൻ. ഏതോ സിനിമയിലെ ഒരു കഥാപാത്രത്തിൻ്റെ അന്ത്യരംഗം പോലെ. ചില്ലു പെട്ടിക്ക് മുകളിലും താഴെയുമൊക്കെ അദ്ദേഹം പകർന്നാടിയ കഥാപാത്രങ്ങളുടെ സൗരഭ്യം പോലെ അനേകം പൂവിതളുകൾ ചിതറിക്കിടക്കുന്നു. ഹാളിൻ്റെ പല കോണുകളിൽ നിൽക്കുന്ന സംവിധായകരിൽ ആരെങ്കിലുമൊരാൾ ഇപ്പോൾ 'കട്ട്' പറയുമെന്നും വേണുവേട്ടൻ ഒരു ചെറു പുഞ്ചിരിയോടെ പെട്ടിയിൽ നിന്ന് എഴുന്നേറ്റു വരുമെന്നും തോന്നി. ആ തോന്നലിൽ, പിന്നെയും പിന്നെയും ഞാൻ തിരിഞ്ഞു നോക്കി...
ഇല്ല, വേണുവേട്ടൻ ഇനി വരില്ല. എത്ര കണ്ടാലും മതിവരാത്ത കഥാപാത്രങ്ങളായി അദ്ദേഹം കലാ സ്നേഹികളുടെ മനസുകളിൽ ജീവിക്കട്ടെ...
മമ്മുട്ടിയും നെടുമുടിയുമൊക്കെ സ്വർഗ്ഗത്തിലായിരിക്കുമെന്ന് വി കെ ശ്രീരാമേട്ടൻ കുറച്ചു മുമ്പാണ് എഫ് ബി യിൽ കുറിച്ചിട്ടത്. സ്വർഗ്ഗത്തിലേക്ക് പുറപ്പെട്ടു പോകുന്ന ഒരാളുടെ പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു... ആ പുഞ്ചിരി മരിച്ചു കിടക്കുന്ന അപൂർവം ചിലരിലേ ഞാൻ കണ്ടിട്ടുള്ളൂ. അത് ആദ്യം കണ്ടത്, കേരളത്തിലെ മഹാനായ ഒരു ഇസ്‌ലാമിക പണ്ഡിതൻ്റെ മയ്യിത്തിലാണ്. പുഞ്ചിരി തത്തി നിൽക്കുന്ന ആ മുഖം കണ്ട് പുറത്തിറങ്ങിയപ്പോൾ കൂടെ ഉണ്ടായിരുന്ന മുതിർന്നൊരാൾ പറഞ്ഞു, ആ പുഞ്ചിരി കണ്ടില്ലേ, മലക്കുകൾ സ്വർഗ്ഗം കാണിച്ചു കൊടുത്തതിൻ്റെ സന്തോഷമാണ്... അന്ന് അത് വിശ്വസിക്കാനായിരുന്നു ഇഷ്ടം. ഇസ്‌ലാമിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരാൾ സ്വർഗത്തിലല്ലാതെ എവിടെ പോകാൻ!
അതേ പുഞ്ചിരി വേണുവേട്ടൻ്റെ മുഖത്തും കണ്ടു. മനുഷ്യരെ ഇത്രയേറെ ആഹ്ലാദിപ്പിച്ച ഒരു കലാകരനല്ലാതെ മലക്കുകൾ ആർക്കാണ് സ്വർഗ്ഗം കാണിച്ചു കൊടുക്കുക! സ്വർഗ്ഗമുണ്ടെങ്കിൽ അതിൽ വേണുവേട്ടനുമുണ്ടാകും.
ശ്രീരാമേട്ടൻ പറഞ്ഞ പോലെ, മമ്മുട്ടിയുമുണ്ടാകും! താൻ സ്വർഗ്ഗത്തിലെത്താൻ ഇടയില്ലെന്നാണ് ശ്രീരാമേട്ടൻ പറയുന്നത്. എൻ്റെ കാര്യവും അതെ. അതു കൊണ്ട് വേണുവേട്ടൻ ഉൾപ്പെടെ മനുഷ്യരെ ആഹ്ലാദിപ്പിക്കുന്ന എല്ലാ കലാകാരന്മാർക്കും സ്വർഗ്ഗം നേരുന്നു!

Keywords: Kerala, Article, Cine Actor, Cinema, Actor, Death, Top-Headlines, Nedumudi Venu, P T Muhammed Sadiq, Venuvettan did not come with a smile.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.