'മലയാളത്തിലെ ഏറ്റവും മോശം സിനിമ' ഒക്ടോബര്‍ 25ന് റിലീസ് ചെയ്യും
Oct 13, 2019, 18:41 IST
ADVERTISEMENT
(www.kvartha.com 13.10.2019) 'മലയാളത്തിലെ ഏറ്റവും മോശം സിനിമ' ഒക്ടോബര്‍ 25ന് റിലീസ് ചെയ്യും. ആക്ഷേപഹാസ്യ ചിത്രമായ 'വട്ടമേശ സമ്മേളനം' ആണ് മലയാളത്തിലെ ഏറ്റവും മോശം സിനിമ എന്ന് കൊട്ടിഘോഷിച്ച് റിലീസിന് ഒരുങ്ങുന്നത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സിനിമയെ ഏറ്റവും മോശം സിനിമ എന്ന് വിശേഷിപ്പിച്ച് സ്‌ക്രീനിലെത്തിക്കുന്നത്.
'മലയാളത്തിലെ ഏറ്റവും മോശപ്പെട്ട പടത്തിന്റെ മോശപ്പെട്ട ട്രെയിലര്‍' എന്ന ടാഗ് ലൈനോടെ വ്യത്യസ്തമായ പരസ്യവുമായാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുന്നത്.
എട്ട് യുവസംവിധായകരുടെ എട്ട് ചെറുചിത്രങ്ങളടങ്ങുന്ന വട്ടമേശസമ്മേളനം വിപിന്‍ ആറ്റ്‌ലിയാണ് ഒരുക്കുയിരിക്കുന്നത്. അമരേന്ദ്രന്‍ ബൈജുവാണ് 'വട്ടമേശ സമ്മേളനം' നിര്‍മിച്ചിരിക്കുന്നത്. വിപിന്‍ ആറ്റ്‌ലിയുടെ 'പര്‍ര്‍', വിജീഷ് എ.സി.യുടെ 'സൂപ്പര്‍ ഹീറോ', സൂരജ് തോമസിന്റെ 'അപ്പു', സാഗര്‍ വി.എ.യുടെ 'ദൈവം നമ്മോടു കൂടെ', ആന്റോ ദേവസ്യയുടെ 'മേരി', അനില്‍ ഗോപിനാഥിന്റെ 'ടൈം', അജു കുഴിമലയുടെ 'കൂട്ടായി ആരായി', നൌഫാസ് നൌഷാദിന്റെ 'മാനിയാക്ക്' എന്നീ ചിത്രങ്ങളാണ് വട്ടമേശസമ്മേളനത്തില്‍ ഉള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cinema, Entertainment, News, Malayalam, Trailer, 'Vattamesha Sammelanam' to release on October 25th

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.