Video Song | വരുണ്‍ ധവാനും കൃതി സനോണും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു; ഭേഡിയ ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു
Nov 7, 2022, 19:11 IST
മുംബൈ: (www.kvartha.com) വരുണ്‍ ധവാനെ പ്രധാന കഥാപാത്രമാക്കി അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭേഡിയ'. ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ഭാസ്‌കര്‍' എന്ന കഥാപാത്രമായി വരുണ്‍ ധവാന്‍ അഭിനയിക്കുന്ന 'ഭേഡിയ'യിലെ 'അപ്‌ന ബന ലേ' എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
നവംബര്‍ 25ന് ചെയ്യുന്ന ചിത്രത്തില്‍ കൃതി സനോണ്‍ ആണ് നായിക. 'ഡോ. അനിക' എന്ന കഥാപാത്രമായിട്ടാണ് കൃതി സനോണ്‍ അഭിനയിക്കുന്നത്. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
2018ലെ 'സ്ത്രീ', 2021ലെ 'രൂഹി' എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ഇത്. സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക.
ജഗ്ജഗ്ഗ് ജിയോ ആണ് വരുണ്‍ ധവാന്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അനില്‍ കപൂറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം രാജ് മേഹ്തയായിരുന്നു സംവിധാനം ചെയ്തത്. 2022 ജൂണ്‍ 24ന് ആണ് ചിത്രം റിലീസ് ചെയ്തത്.
അഹ് മദ് ഖാന്‍ സംവിധാനം ചെയ്ത 'ഹീറോപന്തി 2'വാണ് കൃതി സനോണ്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ആക്ഷന്‍ ഹീറോ ടൈഗര്‍ ഷ്രോഫ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. എ ആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
Keywords: News,National,India,Mumbai,Video,Social-Media,Entertainment,Cinema,Varun Dhawan’s Bhediya 'Chilipi Varaale Ivvu' Video Song Out Now
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.