SWISS-TOWER 24/07/2023

കാറ്റിൽ ഗ്രാമീണ പെൺകൊടിയായി വരലക്ഷ്മി

 


തിരുവനന്തപുരം: (www.kvartha.com 16.05.2017) കസബ എന്ന ഒറ്റച്ചിത്രത്തിലൂടെ പ്രേക്ഷകഹൃദയത്തിൽ സ്ഥാനം നേടിയ നടിയാണ് വരലക്ഷ്മി ശരത് കുമാർ. വേശ്യാലയ നടത്തിപ്പുകാരിയായി കസറിയ വരലക്ഷ്മി ഇപ്പോൾ മമ്മൂട്ടി നായകനായ ചിത്രത്തിൽ പൊലീസുകാരിയായി അഭിനയിക്കുന്നു. ഈ ഗണത്തിലൊന്നും വരാത്തൊരു വേഷമാണ് കാറ്റിൽ വരലക്ഷ്മിക്ക്, തനി നാടൻ പെൺകുട്ടിയായി അഭിനയിക്കുന്നു.

അരുൺകുമാർ അരവിന്ദിൻറെ ചിത്രാണ് കാറ്റ്. മുരളി ഗോപിയും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തും. മുത്തുലക്ഷ്മിയെന്ന നാടൻപെണ്ണിനെയാണ് വരലക്ഷ്മി അവതരിപ്പിക്കുക. പാലക്കാടായിരിക്കും ചിത്രീകരണം.

കാറ്റിൽ ഗ്രാമീണ പെൺകൊടിയായി വരലക്ഷ്മി

മലയാളത്തിൽ വ്യത്യസ്ത വേഷങ്ങൾ കിട്ടുന്നതിൽ അതിയായ സന്തോഷമെന്ന് നടി പറയുന്നു. കസബയിലെ വേഷം വളരെ വ്യത്യസ്തമായിരുന്നു. വേശ്യാ സംഘത്തിൻറെ നേതാവായിരുന്നു. ഇപ്പോഴഭിനയിക്കുന്നത് അതുമായി ഒരുബന്ധവുമില്ലാത്ത റോളാണ്. കാറ്റിലെ വേഷത്തിനാണെങ്കിൽ ഇത് രണ്ടുമായും താരതമ്യംപോലും നടക്കില്ല. ഇത് തന്നെയാണ് എനിക്കേറ്റവും സന്തോഷം പകരുന്നത്, വരലക്ഷ്മി പറഞ്ഞു.

ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന കോളേജ് കാമ്പസ് പശ്ചാത്തലമായ ചിത്രത്തിലാണ് വരലക്ഷ്മി അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദൻ, പൂനം ബാവ്ജ, ഗോകുൽ സുരേഷ, മഹിമ നമ്പ്യാർ തുടങ്ങിയവരും മമ്മൂട്ടി ചിത്രത്തിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Varalaxmi Sarathkumar's intense role as the fierce head of a brothel in Kasaba seems to have caught the attention of Mollywood filmmakers. The actress has now been cast as the female protagonist in director Arun Kumar Aravind's upcoming drama, titled Kaattu.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia