നടി വനിതാ വിജയകുമാറിന്റെ നാലാമത്തെ വിവാഹമോ? പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യമെന്ത്
Jul 22, 2021, 17:10 IST
ചെന്നൈ: (www.kvartha.com 22.07.2021) മൂന്ന് തവണ വിവാഹിതയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നടിയായ വനിതാ വിജയകുമാറിന്റെ നാലാമത്തെ വിവാഹവും കഴിഞ്ഞോ? ഇതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച വിഷയം.
പവര്‍ സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വനിതാ വിജയകുമാറിന്റെ 'വിവാഹ ഫോടോ'യാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വനിതാ വിജയകുമാര്‍ തന്നെയാണ് ഫോടോ പങ്കുവെച്ചത്. എന്നാൽ ഇത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷൻ തന്ത്രമായിരുന്നുവെന്ന് വൈകാതെ ആരാധകര്‍ തന്നെ കണ്ടെത്തുകയും ചെയ്‍തു.
പീറ്റർ പോളുമായി ആയിരുന്നു വനിത വിജയകുമാര്‍ മൂന്നാമത് വിവാഹിതയായത്. ആദ്യത്തെ രണ്ടു വിവാഹത്തിൽ നിന്നും വനിതക്ക് മൂന്ന് കുട്ടികൾ ഉണ്ട്. 2000ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007ൽ വേര്‍പെടുത്തിയ ഈ ബന്ധത്തില്‍ വനിതക്ക് രണ്ടു കുട്ടികൾ ഉണ്ട്.

അതിനു ശേഷം അതേ വർഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു. ഈ ബന്ധത്തിൽ വനിതയ്ക്കൊരു മകളുണ്ട്. 2012ൽ ഇവർ വിവാഹമോചിതരായി. വിഷ്വൽ ഇഫക്ട്സ് ഡയറക്ടർ ആയ പീറ്റർ പോളുമായുള്ളള വിവാഹവും വലിയ കോളിളക്കം സൃഷ്‍ടിച്ചിരുന്നു.
വനിത വിജയകുമാർ ഭർത്താവ് പീറ്റർ പോളിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തില്‍ വിവാഹത്തിന് പിന്നാലെ വാർത്തകൾ പ്രചരിച്ചിരുന്നു. വനിതയുടെ 40 ആം പിറന്നാൾ ആഘോഷത്തിന് വേണ്ടി താരകുടുംബം ഗോവയിൽ എത്തിയിരുന്നു എന്നാൽ, പിറന്നാൾ ആഘോഷം വൻ അടിയിൽ കലാശിച്ചതായും വനിതയ്ക്കും പീറ്റർ പോളിനുമിടയിൽ പ്രശ്‍നങ്ങൾ ആരംഭിച്ചെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ.
മദ്യപിച്ച് നിയന്ത്രണം വിട്ടെത്തിയ പീറ്റർ പോളിനെ വനിത വിജയകുമാർ കരണത്തടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയെന്നായിരുന്നു റിപോർട്. എന്നാൽ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറഞ്ഞിരുന്നു. തുടര്‍ന്ന് താനും പീറ്ററും തമ്മില്‍ ഇനി ബന്ധമില്ലെന്നും വനിത പറഞ്ഞിരുന്നു.
Keywords: News, Chennai, Tamilnadu, Entertainment, Cinema, Film, Photo, National, India, Actress, Vanitha Vijayakumar, Vanitha Vijayakumar shocks fans with new marriage photo.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.