Vaathi Song | ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വാത്തി'ഗാന വീഡിയോ പുറത്തിറങ്ങി; വീണ്ടും സംഗീതത്തില്‍ മാജിക് നെയ്ത് ജി വി പ്രകാശ്; നാടോടി മന്നന് ചുവട് വച്ച് ധനുഷ്
Jan 18, 2023, 11:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വാത്തി'ഗാന വീഡിയോ പുറത്തിറങ്ങി. തെലുങ്ക് സംവിധായകന് വെങ്കി അട്ലൂരി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനമാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
നാടോടി മന്നന് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസന് ആണ്. ധനുഷിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് തമിഴിലും തെലുങ്കിലും ഒരേ സമയം എത്തുന്ന ഒരു ചിത്രമാണ് ഇത്. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് വാത്തി. തെലുങ്ക് പതിപ്പിന്റെ പേര് സര് എന്നും.
കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ബാലമുരുകന് എന്നാണ് തമിഴ് പതിപ്പില്‍ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സംയുക്ത മേനോന് ആണ് ചിത്രത്തിവെ നായിക.
ധനുഷിനെ കൂടാതെ, സായ് കുമാര്‍, തനികെല്ല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, നര ശ്രീനിവാസ്, പമ്മി സായ്, ഹൈപ്പര്‍ ആദി, ശര, ആടുകളം നരേന്, ഇളവരശ്, മൊട്ട രാജേന്ദ്രന്, ഹരീഷ് പേരടി, പ്രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Keywords: News,National,India,chennai,Entertainment,Cinema,Video,Song,Top-Headlines,Latest-News,Dhanush, Vaathi song Naadodi Mannan lyric video out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

