ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (www.kvartha.com 09.07.2016) മുതിര്‍ന്ന സി പി എം നേതാവ് വി.എസ്. അച്യുതാനന്ദന് സിനിമയിലും. കണ്ണൂരില്‍ ഷൂട്ടിങ് നടത്തുന്ന ക്യാംപസ് ഡയറി എന്ന സിനിമയിലാണു വിപ്ലവ നായകനായി വിഎസ് അഭിനയിച്ചത്. വി.എസ്. എന്ന പേരില്‍ തന്നെയാണ് സിനിമയിലും അഭിനയിച്ചത്. 
 
കൂത്തുപറമ്പ് വലിയവെളിച്ചത്താണ് ഷൂട്ടിംഗ്. ശനിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് വി.എസ്. സിനിമാ ലൊക്കേഷനിലെത്തിയത്. നിശ്ചയിച്ചതിലും അല്പ നേരം വൈകിയാണെങ്കിലും സൂപ്പര്‍ സ്റ്റാറിന്റെ അലങ്കാരത്തോടെയാണ് ക്യാമറയ്ക്കു മുന്നിലെത്തിയത്. തുടര്‍ന്നു സമരക്കാരെ അഭിവാദ്യം ചെയ്യുന്ന സീന്‍ ആണ് ആദ്യത്തേത്.
 
''പ്രിയമുള്ള കുട്ടികളേ കുടിവെള്ള ചൂഷണത്തിനെതിരെ നിങ്ങള്‍ നടത്തുന്ന കൂട്ടായ്മ
നവമാധ്യമങ്ങളിലൂടെ അറിഞ്ഞു വന്നതാണു ഞാന്‍.. ''എന്നു തുടങ്ങുന്ന ഡയലോഗ് ആണ് വി എസിന്റേത്. പതിവു പോലെ കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള തീയുണ്ട പോലെയുള്ള ഡയലോഗുകളാണ് സിനിമയിലും. അവസാനമായി റോഡിലൂടെ നടന്നു വരുന്ന സീനും പൂര്‍ത്തിയാക്കി ഒരു മണിക്കൂറിനുള്ളില്‍ വി.എസ്.മടങ്ങി.
 
ജീവന് ദാസ് സംവിധാനം ചെയ്യുന്ന ക്യാംപസ് ഡയറിയില്‍ കുടിവെള്ളം ചൂഷണം ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരെ നാട്ടുകാരും യുവാക്കളും നടത്തുന്ന സമരമാണു പ്രമേയം. സമരക്കാരെ അഭിസംബോധന ചെയ്യാനെത്തുന്ന വി.എസ്. അച്യുതാനന്ദന് എന്ന രാഷ്ട്രീയ നേതാവായി തന്നെയാണു വി.എസ്. ക്യാമറയ്ക്കു മുന്പില് എത്തിയത്.
 
   അതേസമയം വിഎസിന് അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ദിവസവും നടത്തുന്ന പ്രസംഗത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ക്യാമറയ്ക്കു മുന്പിലെന്നുമാണു ഷൂട്ടിങ് കണ്ടു നിന്നവരുടെ വിലയിരുത്തല്‍. 
 
   Keywords:  V S acting Malayalam film Campus Diary, Koothuparamba, Kannur, Politics, Leader, Drinking Water, CPM, Student, Director, Cinema, Entertainment, Kerala. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.