വളരെ ഉയരത്തില്‍ 'ഉയരെ'; സിനിമയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം, സന്തോഷം പങ്കുവെച്ച് സംവിധായകന്‍
Jul 21, 2020, 10:51 IST
കൊച്ചി: (www.kvartha.com 21.07.2020) ആസിഡ് ആക്രമണത്തിന് ഇരയായിട്ടും വളരെ ഉയരത്തില്‍ പറക്കാന്‍ പഠിക്കുന്ന അതിജീവനത്തിന്റെ കഥ പറയുകയാണ് ഉയരെ സിനിമ. പാര്‍വതി നായികയായി പ്രദര്‍ശനത്തിന് എത്തിയ ഉയരെ' വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രമായിരുന്നു. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന് ഇപ്പോഴിതാ ജര്‍മനിയില്‍ നിന്നും ഒരു അംഗീകാരം ലഭിച്ചതായി സംവിധായകന്‍ മനു അശോകന്‍ അറിയിച്ചിരിക്കുന്നു.
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സ്റ്റുഡ്ഗാര്‍ട്, ജര്‍മനിയിലാണ് ഉയരെ' ആദരിക്കപ്പെട്ടിരിക്കുന്നത്. ഓഡിയന്‍സ് പോള്‍ അവാര്‍ഡ് ആണ് മനു അശോകന് ലഭിച്ചിരിക്കുന്നത്. ആസിഡ് ആക്രമണം അതിജീവിക്കുന്ന യുവതിയായിട്ടാണ് പാര്‍വതി ചിത്രത്തില്‍ അഭിനയിച്ചത്. പൈലറ്റാകാന്‍ ആഗ്രഹിച്ച പല്ലവി എന്ന കഥാപാത്രത്തിന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. രാജേഷ് പിള്ളയുടെ സഹസംവിധായകനായ മനു അശോകന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമാണ് 'ഉയരെ'

Keywords: News, Kerala, Kochi, Entertainment, Film, Cinema, Award, Uyare got the audience poll award in the 17th Indian film festival Stuttgart 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.