Award | ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുരസ്‌കാരം നടന്‍ ഇന്നസെന്റിന് സമ്മാനിക്കും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മലയാളത്തിന്റെ പ്രിയ നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ പേരിലുള്ള പ്രഥമ ചലച്ചിത്ര പുരസ്‌കാരം നടന്‍ ഇന്നസെന്റിന്. അഭിനയ ജീവിതത്തില്‍ അമ്പതാണ്ട് പിന്നിട്ട ഇന്നസെന്റിന് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കായാണ് പുരസ്‌കാരം.

ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ കുടുംബാംഗങ്ങളും പയ്യന്നൂരിലെ സാംസ്‌കാരിക സംഘടനായ 'ദൃശ്യ'യും ചേര്‍ന്നാണ് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നല്‍കുന്നത്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകരായ ജയരാജ്, മനോജ് കാന, സുരേഷ് പൊതുവാള്‍ എന്നിവരാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ജനുവരി അവസാനവാരം പയ്യന്നൂര്‍ ഗാന്ധിപാര്‍കില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

Award | ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുരസ്‌കാരം നടന്‍ ഇന്നസെന്റിന് സമ്മാനിക്കും

വാര്‍ത്താസമ്മേളനത്തില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ടി വി രാജേഷ്, അഡ്വ. പി സന്തോഷ്, ഭവദാസന്‍ നമ്പൂതിരി, കെ ശിവകുമാര്‍, മനോജ് കാന, സുരേഷ് പൊതുവാള്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Unnikrishnan Namboothiri award will be presented to actor Innocent, Kannur, News, Cinema, Award, Press meet, Kerala, Cine Actor.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia