മധുരരാജയ്ക്ക് പിന്നാലെ താരരാജാവിന്റെ തകര്‍പ്പന്‍ വരവ്; തരംഗമായി 'ഉണ്ട'യുടെ ടീസര്‍; പോലീസ് വേഷത്തില്‍ മരണമാസായി മമ്മൂക്ക

 


കൊച്ചി: (www.kvartha.com 17.05.2019) സൂപ്പര്‍ ഹിറ്റ് ചിത്രം മധുരരാജയ്ക്ക് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന 'ഉണ്ട'യുടെ ടീസര്‍ യുട്യൂബില്‍ തകര്‍പ്പന്‍ ഹിറ്റ്. വ്യാഴാഴ്ച്ച രാത്രി ഏഴ് മണിക്ക് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് തങ്ങളുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ഇതിനോടകം തന്നെ 10 ലക്ഷം ആളുകളാണ് യൂട്യൂബില്‍ ടീസര്‍ കണ്ടത്. യൂട്യൂബ് ട്രെണ്ടിങ്ങില്‍ നമ്പര്‍ വണ്ണാണ് 'ഉണ്ട'യുടെ ടീസര്‍.

അനുരാഗ കരിക്കിന്‍വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മധുരരാജയ്ക്ക് പിന്നാലെ താരരാജാവിന്റെ തകര്‍പ്പന്‍ വരവ്; തരംഗമായി 'ഉണ്ട'യുടെ ടീസര്‍; പോലീസ് വേഷത്തില്‍ മരണമാസായി മമ്മൂക്ക

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Entertainment, Cinema, Mammootty, 'Unda' Teaser goes viral on Youtube
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia