നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ പീഡിപ്പിച്ചെന്നാരോപിച്ച് നടി ഉമ തര്‍മനും രംഗത്ത്; തനിക്കു നേരെ ബലപ്രയോഗത്തിലൂടെ എല്ലാ 'മോശം കാര്യങ്ങളും' അയാള്‍ ചെയ്തുവെന്ന് ആരോപണം
Feb 4, 2018, 14:57 IST
ലോസാഞ്ചലസ് : (www.kvartha.com 04.02.2018) ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ പീഡിപ്പിച്ചെന്നാരോപിച്ച് നടി ഉമ തര്‍മനും രംഗത്ത്. ഹാര്‍വിക്കെതിരെ ഹോളിവുഡില്‍ നിന്നുണ്ടായ എഴുപതോളം പീഡനാരോപണങ്ങളില്‍ ഏറ്റവും പുതിയതാണ് ഉമയുടേത്. അറുപത്തിയഞ്ചുകാരനായ ഹാര്‍വിക്കെതിരെ മോശം പെരുമാറ്റത്തിനും പീഡനത്തിനും ഒട്ടേറെ നടിമാരാണ് ആരോപണമുന്നയിച്ചിരുന്നത്.
1994ല്‍ ഹാര്‍വിയുടെ മിറാമാക്‌സ് സ്റ്റുഡിയോ നിര്‍മിച്ച 'പള്‍പ് ഫിക്ഷന്‍' സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നാണ് നാല്‍പത്തിയേഴുകാരിയായ ഉമയുടെ പരാതി. 'ന്യൂയോര്‍ക് ടൈംസി'ന്റെ കോളത്തിലാണ് ഉമയുടെ വെളിപ്പെടുത്തല്‍. 'പള്‍പ് ഫിക്ഷ'ന്റെ ചിത്രീകരണത്തിനിടെ ലണ്ടനിലെ ഹോട്ടലില്‍ വച്ചാണു തന്നെ പീഡിപ്പിച്ചതെന്നും തനിക്കു നേരെ ബലപ്രയോഗത്തിലൂടെ എല്ലാ 'മോശം കാര്യങ്ങളും' അയാള്‍ ചെയ്തു എന്നുമാണ് ഉമ വെളിപ്പെടുത്തിയത്.
എന്നാല്‍ ഉമയെ മോശം രീതിയില്‍ സമീപിച്ചുവെന്നു സമ്മതിച്ച ഹാര്‍വി ശാരീരികമായി പീഡിപ്പിച്ചെന്ന ആരോപണം തള്ളിക്കളഞ്ഞു. ആവശ്യമെങ്കില്‍ നടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിര്‍മാതാവിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ 'മി ടൂ' ക്യാംപെയ്ന്‍ ഹോളിവുഡില്‍ ശക്തമായ സമയത്ത് ഹാര്‍വിക്കു നേരെ പരോക്ഷ ആരോപണം ഉന്നയിച്ച് ഉമ രംഗത്തു വന്നിരുന്നു.
തൊഴിലിടത്തില്‍ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെപ്പറ്റി ഉചിതമായ സമയത്തു പ്രതികരിക്കുമെന്നായിരുന്നു ഉമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ദേഷ്യത്തിന്റെ പുറത്ത് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അന്ന് ഉമ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പുതിയ വെളിപ്പെടുത്തല്‍.
എന്നാല്‍ രണ്ടു ദശാബ്ദക്കാലമായി ഒരുമിച്ചു ജോലി ചെയ്യുന്ന സഹപ്രവര്‍ത്തക എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുവെന്ന് അറിയില്ലെന്ന് ഹാര്‍വി വ്യക്തമാക്കി. 1994 ല്‍ ആണ് തന്നെ പീഡിപ്പിച്ചതെന്നാണ് ഉമയുടെ ആരോപണം. എന്നാല്‍ 25 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ആരോപണം ഉന്നയിച്ചതില്‍ സംശയിക്കേണ്ടതുണ്ട്. ശാരീരികമായി പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും ഹാര്‍വി പറഞ്ഞു. മിറാമാക്‌സ് സ്റ്റുഡിയോ നിര്‍മിച്ച 'കില്‍ ബില്‍' സീരിസ് ചിത്രങ്ങളിലും ഉമ തുര്‍മനായിരുന്നു നായിക.

Keywords: Uma Thurman accuses Harvey Weinstein of immoal assault, Allegation, Twitter, Molestation, Complaint, London, Hotel, Cinema, Entertainment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.