SWISS-TOWER 24/07/2023

യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാതാരം റഷ്യന്‍ ഷെലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്

 




കീവ്: (www.kvartha.com 08903.2022) യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാതാരം റഷ്യന്‍ ഷെലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. 33 കാരനായ പാഷാ ലീ ആണ് മരിച്ചത്. റഷ്യയ്‌ക്കെതിരായ പ്രതിരോധത്തിനായി രൂക്ഷയുദ്ധം നടക്കുന്ന ഇര്‍പിന്‍  നഗരത്തിലാണ് ലീ ഉണ്ടായിരുന്നത്. 
Aster mims 04/11/2022

യുക്രൈനിലെ ഒഡേസ ചലച്ചിത്രോത്സവത്തിലാണ് പാഷ ലീയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. മീറ്റിങ് ഓഫ് ക്ലാസ്‌മേറ്റ്‌സ്, ഫ്‌ലൈറ്റ് റൂള്‍സ്, സെല്‍ഫി പാര്‍ടി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങിയതോടെ ഒട്ടേറെ പേര്‍ യുക്രൈന്‍ ടെറിടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നിരുന്നു.

അതേസമയം യുക്രൈനിലെ സംഘര്‍ഷത്തില്‍ മരിച്ച റഷ്യന്‍ സൈനികരുടെ എണ്ണം 2000 നും 4000 നും ഇടയിലായിരിക്കുമെന്ന് യുഎസിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ റിപോര്‍ട്. 11,000 പേര്‍ മരിച്ചെന്നാണ് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. മരിച്ച യുക്രൈന്‍ സൈനികരുടെ എണ്ണത്തില്‍ മന്ത്രാലയം മൗനം തുടരുകയാണ്.

യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാതാരം റഷ്യന്‍ ഷെലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്


യുക്രൈനില്‍ റഷ്യന്‍ സേനയ്ക്ക് വന്‍ തിരിച്ചടി നേരിടുകയാണെങ്കിലും പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പിന്മാറാനിടയില്ലെന്ന് യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ എവ്റില്‍ ഹയ്ന്‍സ് പറഞ്ഞു. പുടിന്‍ ആക്രമണം ഇനിയും ശക്തമാക്കാനാണ് സാധ്യതയെന്നാണ് അനുമാനമെന്ന് യുഎസ് ജനപ്രതിനിധിസഭാംഗങ്ങളെ അവര്‍ അറിയിച്ചു.

യുദ്ധത്തില്‍ ഭയന്ന് യുക്രൈന്‍ വിട്ടവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി യുഎന്‍ അഭയാര്‍ഥിക്ഷേമ ഹൈകമിഷണര്‍ ഫിലിപോ ഗ്രാന്‍ഡി പറഞ്ഞു. ഇപ്പോള്‍ നാടുവിടുന്നവരിലേറെയും പോളന്‍ഡ്, മോള്‍ഡോവ എന്നിവിടങ്ങളില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്ളവരാണ്. 

Keywords:  News, World, International, Russia, Ukraine, Actor, Cine Actor, Cinema, Entertainment, Army, War, Trending, Top-Headlines, Ukrainian actor Pasha Lee killed while defending country amid war with Russia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia