ഇടുക്കിയിലെ നിശാപാര്‍ട്ടിയും ബെല്ലിഡാന്‍സും; റിസോര്‍ട്ടില്‍ സിനിമാ ഷൂട്ടിങ്ങിന്റെ റിഹേഴ്‌സലാണെന്നാണ് പറഞ്ഞത്, തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ഉക്രെയ്ന്‍ നര്‍ത്തകി

 


കൊച്ചി: (www.kvartha.com 13.07.2020) ഇടുക്കി രാജപ്പാറയിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കായി തന്നെ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്ന് ഉക്രെയ്ന്‍ നര്‍ത്തകി ഗ്ലിന്‍ക വിക്ടോറിയ. സിനിമാ ഷൂട്ടിങ്ങിന്റെ റിഹേഴ്‌സലാണെന്ന് പറഞ്ഞാണ് സംഘാടകര്‍ വിളിപ്പിച്ചതെന്നും നിശാപാര്‍ട്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. നിശാപാര്‍ട്ടിക്ക് താന്‍ പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും ഗ്ലിന്‍ക വിക്ടോറിയ അറിയിച്ചു.

ഇടുക്കിയിലെ നിശാപാര്‍ട്ടിയും ബെല്ലിഡാന്‍സും; റിസോര്‍ട്ടില്‍ സിനിമാ ഷൂട്ടിങ്ങിന്റെ റിഹേഴ്‌സലാണെന്നാണ് പറഞ്ഞത്, തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ഉക്രെയ്ന്‍ നര്‍ത്തകി

റിസോര്‍ട്ടില്‍ എത്തിച്ചപ്പോള്‍ ചെറിയ ഒരു കൂട്ടായ്മയാണെന്നാണ് പിന്നീട് പറഞ്ഞത്. വേദിയില്‍ എത്തിയപ്പോഴാണ് വലിയ ആള്‍ക്കൂട്ടത്തെ കണ്ടത്. ആ ഘട്ടത്തില്‍ പിന്മാറാന്‍ കഴിയുമായിരുന്നില്ലെന്ന് നടി.

ഇടുക്കി നിശാപാര്‍ട്ടി കേസില്‍ പോലീസ് ഇവരില്‍നിന്ന് മൊഴിയെടുക്കുകയോ പ്രതി ചേര്‍ക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ കൊച്ചിയിലെ ഒരു ഹോംസ്റ്റേയിലാണ് നര്‍ത്തകി താമസിക്കുന്നത്.

നിശാപാര്‍ട്ടി സംഭവത്തില്‍ സ്ത്രീകളെ പ്രദര്‍ശന വസ്തുവാക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തണമെന്ന് വനിതാ സെല്‍ എസ്പി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ജില്ലാ പോലീസ് അവഗണിക്കുകയായിരുന്നു.
   
Keywords: News, Kerala, Kochi, Dance, party, Ukraine, Cinema, Trending, Police, Case, Accused, Ukarine dancer given explanation about Idukki DJ party and belly dance case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia