പ്രിയദർശൻ ചിത്രത്തിൽ നായകനായി ഉദയനിധി സ്റ്റാലിന്‍

 


ADVERTISEMENT

(www.kvartha.com 06.06.2017) സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിൽ ഉദയനിധി സ്റ്റാലിന്‍ നായകവേഷത്തിലെത്തുന്നു. തന്റെ അടുത്ത ചിത്രം പ്രിയദര്‍ശനൊപ്പമെന്ന് ഉദയനിധി തന്നെയാണ് ആരാധകരെ അറിയിച്ചത്. ‘സില സമയങ്ങളില്‍’ എന്ന് പേരിട്ട ചിത്രത്തിൽ പ്രകാശ് രാജ്, അശോക് ശെല്‍വന്‍ എന്നിവരുൾപ്പെടെ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.
 
പ്രിയദർശൻ ചിത്രത്തിൽ നായകനായി ഉദയനിധി സ്റ്റാലിന്‍

മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി തുടങ്ങിയ സിനിമകളുടെ സഹനിര്‍മ്മാതാവാണ് സന്തോഷ്‌. പോതുവാഗ എന്‍ മനസ് തങ്കം, എപ്പടി വെല്ലും എന്നീ സിനിമകളാണ് ഉദയനിധിയുടെതായി പുതുതായി പുറത്തിറങ്ങാനിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രതിപക്ഷനേതാവും ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്റെ മകനാണ് നിര്‍മ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിന്‍.

Summary: Actor-producer Udhayanidhi Stalin on Monday said he will be teaming up with filmmaker Priyadarshan for his next yet-untitled Tamil project."Happy to announce my next project with director Priyadarshan sir! Produced by Moonshot Entertainment Santosh sir," Udhayanidhi tweeted

Keywords: National, India, State, Tamilnadu, Tamil, Cine Actor, Director, Priyadarshan, Cinema, News
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia