സംവിധായകനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍
Dec 9, 2020, 16:35 IST
രാമനാട്ടുകര: (www.kvartha.com 09.12.2020) നഗരത്തില്‍ സീരിയല്‍ സംവിധായകനെ ആക്രമിച്ചു പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കടലുണ്ടി ഇടച്ചിറ മടവമ്പാട്ട് നിജിത്ത്(ജിത്തു28), ചേലേമ്പ്ര പുല്ലിപ്പറമ്പ് അണ്ടിക്കാട്ട് കുഴി നുബിന്‍ അശോക്(കണ്ണന്‍-26)എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികളെ കുറിച്ചു ലഭിച്ച സൂചന പ്രകാരം പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രഹസ്യ വിവരപ്രകാരം ഇന്‍സ്‌പെക്ടര്‍ കെ കൃഷ്ണന്റെ നേതൃത്വത്തില്‍ കടലുണ്ടിയില്‍ വച്ചാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇരുവരും നേരത്തെ കഞ്ചാവ്, അടിപിടി, പിടിച്ചുപറി കേസുകളില്‍ പ്രതികളാണെന്നു പൊലീസ് അറിയിച്ചു.
നവംബര്‍ 28നാണു കേസിനാസ്പദമായ സംഭവം നടന്നത്. സംവിധായകന്‍ ഫാറൂഖ് കോളജ് റോഡില്‍ വെള്ളാശ്ശേരി കളത്തിങ്ങല്‍ രഞ്ജിത്ത് രാമനാട്ടുകരയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നതിനിടെ പിന്നില്‍ നിന്നു മുഖത്ത് കുത്തി വീഴ്ത്തി കീശയില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള ഫോണും 2650 രൂപയും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.


Keywords: Two Youth arrested for assaulting director and stealing money and mobile phone, News, Director, Attack, Police, Arrested, Court, Remanded, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.