SWISS-TOWER 24/07/2023

ദുരൂഹതകളുടെ ചുരുളുകളുമായി 'രണ്ട് രഹസ്യങ്ങള്‍'; കേന്ദ്രകഥാപാത്രമായി സ്പാനിഷ് താരം ആന്‍ഡ്രിയ റവേര

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 04.07.2021) ദുരൂഹതകളുടെ ചുരുളുകളുമായി 'രണ്ട് രഹസ്യങ്ങള്‍' ഉടന്‍ തിയറ്ററുകളിലേക്ക്. കേന്ദ്രകഥാപാത്രമായി എത്തുന്നത് സ്പാനിഷ് താരം ആന്‍ഡ്രിയ റവേര. ശേഖര്‍ മേനോന്‍, വിജയകുമാര്‍ പ്രഭാകരന്‍, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നവഗതരായ അര്‍ജുന്‍ലാല്‍, അജിത് കുമാര്‍ രവീന്ദ്രന്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രണ്ട് രഹസ്യങ്ങള്‍'.
Aster mims 04/11/2022

ദുരൂഹതകളുടെ ചുരുളുകളുമായി 'രണ്ട് രഹസ്യങ്ങള്‍'; കേന്ദ്രകഥാപാത്രമായി സ്പാനിഷ് താരം ആന്‍ഡ്രിയ റവേര

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിക്കുന്നത് വണ്‍ലൈന്‍ മീഡിയ, എരിവും പുളിയും പ്രൊഡക്ഷന്‍സ്, വാമ എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ വിജയകുമാര്‍ പ്രഭാകരന്‍, അജിത് കുമാര്‍ രവീന്ദ്രന്‍, സാകിര്‍ അലി എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങള്‍.

ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായി. ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യര്‍, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, ആര്‍ ജെ ഷാന്‍, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ സംവിധായകര്‍ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

ജോമോന്‍ തോമസ്, അബ്ദുര്‍ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ പി, നമ്രത പ്രശാന്ത്, സുമേഷ് ബി ഡബ്യു ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രസംയോജനം. റഫീക് അഹ് മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് വിശ്വജിത്ത് ആണ്. കലാ സംവിധാനം- ലാലു തൃക്കളം, കെ ആര്‍ ഹരിലാല്‍, ഉല്ലാസ് കെ യു.

മേകപ്പ്- സജിത വി, ശ്രീജിത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ ടി, സംഘട്ടനം - റണ്‍ രവി, പ്രോജക്റ്റ് ഡിസൈനര്‍- അഭിജിത്ത് കെ പി, സൗന്‍ഡ് ഡിസൈനര്‍ - കരുണ്‍ പ്രസാദ്, സ്റ്റില്‍സ്- സച്ചിന്‍ രവി, ജോസഫ്, പി ആര്‍ ഒ- പി ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ആഗസ്റ്റ് മാസത്തോടെ ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.

Keywords:  'Two secrets with mysterious screams'; Spanish star Andrea Rovera with the central character, Kochi, Cinema, News, Poster, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia