'Two Men' Teaser | കേന്ദ്ര കഥാപാത്രങ്ങള്‍ നടന്‍ ഇര്‍ശാദ് അലിയും സംവിധായകന്‍ എം എ നിശാദും; 'റ്റു മെന്‍' ടീസര്‍ പുറത്തുവിട്ടു
Jul 1, 2022, 15:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'റ്റൂ മെന്‍ ' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. നടന്‍ ഇര്‍ശാദ് അലി, സംവിധായകന്‍ എം എ നിശാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
ചിത്രത്തിന്റെ 90 ശതമാനവും ദുബൈയില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിതത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ഥ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ അപരിചിതരായ രണ്ടു പേര്‍ നടത്തുന്ന ഒരു യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂര്‍ത്തകളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്.
രഞ്ജി പണിക്കര്‍, സാദ്ദിഖ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ബിനു പപ്പു, മിഥുന്‍ രമേശ്, സുനില്‍ സുഖദ, ഡോണീ ഡേര്‍വിന്‍, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങള്‍. ഡി ഗ്രൂപിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായമാണ് എഴുതുന്നത്.
Keywords: News,Kerala,State,Kochi,Entertainment,Cinema,Director, 'Two Men' teaser released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

