സുശാന്ത് സിംഗിന്റെ മരണം: താരത്തിന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയ 2 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത് റിയ ചക്രബര്‍ത്തിയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ നിന്നും

 


ന്യൂഡെല്‍ഹി: (www.kvartha.com 30.08.2020) ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നടന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയതെന്ന് ആരോപിക്കപ്പെടുന്നവരാണ് അറസ്റ്റിലായത്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയെ തുടര്‍ച്ചയായി സിബിഐ ചോദ്യം ചെയ്തിരുന്നു. റിയയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ നിന്നാണ് അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന വിവിധ കേസുകളില്‍ ഇതാദ്യമായാണ് അറസ്റ്റുണ്ടാകുന്നത്. അറസ്റ്റിലായ രണ്ട് ലഹരിമരുന്ന് ഇടപാടുകാരും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായിരുന്നു. റിയ ചക്രബര്‍ത്തിയെ വിശദമായി ചോദ്യം ചെയ്താല്‍ സുശാന്തുമായി ബന്ധപ്പെട്ടുയര്‍ന്ന ലഹരിമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ റിയ ചക്രബര്‍ത്തിയുടെ പങ്ക് സംബന്ധിച്ച് ഇനിയും വ്യക്ത വന്നിട്ടില്ല. ഒരു ലഹരിമരുന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നാണ് റിയ അവകാശപ്പെടുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

സുശാന്ത് സിംഗിന്റെ മരണം: താരത്തിന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയ 2 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത് റിയ ചക്രബര്‍ത്തിയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ നിന്നും

സിബിഐയുടെ ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയായ ശേഷമാകും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടിയില്‍ നിന്നും മൊഴി എടുക്കുക. വ്യക്തത വരുത്താതിരുന്ന വിഷയങ്ങളിലൂന്നിയായിരുന്നു മൊഴിയെടുപ്പ്. നടന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിഷയങ്ങളുമാണ് ഞായറാഴ്ച സിബിഐ പ്രധാനമായും ചോദിച്ചതെന്നാണ് വിവരം.

അതേസമയം പുതിയ രാഷ്ട്രീയമാനങ്ങള്‍ കൈവരിക്കുകയാണ് കേസ്. അസാധാരണ ഇടപെടല്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സുശാന്തിന്റെ സുഹൃത്തായ സന്ദീപ് സിങ്ങിന്റെ ബിജെപി ബന്ധം അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയ പിഎം. മോദി സിനിമയുടെ നിര്‍മാതാവായിരുന്നു സന്ദീപ് സിങ്.

Keywords:  Two arrested by NCB for drug trafficking in Mumbai, New Delhi, News, Actor, Death case, CBI, Probe, Arrested, National, Trending, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia